താരസംഘടനയായ അമ്മയിൽ ഭിന്നത രൂക്ഷമാകുന്നു. നടൻ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതുമായി സംബന്ധിച്ച് വനിതാ കൂട്ടായ്മ ഉയർത്തിയ പ്രശ്നം വലിയ വിവാദങ്ങൾക്കു കാരണമായിരിക്കുകയാണ്. കൊച്ചയിൽ ആക്രമിക്കപ്പെട്ട നടിയ്ക്ക് അനുകൂലമായ തീരുമാനം അല്ല അമ്മയിൽ നിന്നും ഉണ്ടാകുന്നതെന്ന് ആരോപിച്ച് നടിമാരുടെ നേതൃത്വത്തില്‍ അടുത്തിടെ നടത്തിയ വാര്‍ത്ത സമ്മേളനം ശ്രദ്ധേയമായിരുന്നു. പിന്നാലെ അമ്മയുടെ വക്തവായി നടന് ജദഗീഷ് വാര്‍ത്ത കുറിപ്പ് പുറത്തിറങ്ങിയിരുന്നു. അതിനെ തള്ളി സിദ്ദിഖും കെപിഎസി ലളിതയുമെത്തിയിരുന്നു.
ഇതോടെ അമ്മയിലുള്ള തകര്‍ക്കങ്ങള്‍ ശക്തമാകുകയാണ്. ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ജഗദീഷിന്റെയും ബാബുരാജിന്റെയും ശബ്ദ സന്ദേശങ്ങള്‍ ചോര്‍ന്നിരിക്കുകയാണ്. വാട്സാപ്പ് ഗ്രൂപ്പില്‍ നിന്നുമുള്ള ഇരുവരുടെയും പ്രതികരണമാണ് ചോര്‍ന്നിരിക്കുന്നത്.
ജഗദീഷിന്റെ വാക്കുകൾ
അഭിപ്രായം പറയുന്നവരുടെ കരിയര്‍ ഇല്ലായ്മ ചെയ്യുമെന്നും ഒറ്റപ്പെടുത്തുമെന്നുമുള്ള ഗുണ്ടായിസം ഇനി വച്ച് പൊറുപ്പിക്കില്ല. പ്രസിഡന്റിന്റെ പക്വമായ സമീപനത്തിനൊപ്പമാണ് എല്ലാവരും. അതില്‍ കഴിഞ്ഞൊരു പദവി സംഘടനയിലില്ല. അതില്‍ കവിഞ്ഞ് ആരെങ്കിലും ഗുണ്ടായിസം കാട്ടി സംഘടനയെ നിലയ്ക്ക് നിര്‍ത്താമെന്ന് കരുതിയിട്ടുണ്ടെങ്കില്‍ നടക്കില്ല. അച്ചടക്കത്തോടെ വാട്സാപ് സന്ദേശത്തില്‍ മാത്രമാണ് ഞാനിത് പറയുന്നത്. പത്രസമ്മേളനം വിളിച്ച് കാര്യങ്ങള്‍ പറയാനാവും. എല്ലാവരുടെയും ചരിത്രം എന്റെ കൈയിലുണ്ട്. ഒരുപാട് കാര്യങ്ങള്‍ എനിക്കറിയാം. അത് പറയിക്കാന്‍ എന്നെ പ്രേരിപ്പിക്കരുത്. വല്യേട്ടന് മനോഭാവം ആര്‍ക്കും വേണ്ട. സുഹൃത്തുക്കള്‍ക്കായി വാദിക്കുന്നത് നല്ല കാര്യം. എന്നാല്‍ പിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍ പാടില്ല.
ബാബുരാജ് പറയുന്നതിങ്ങനെ
സിദ്ദിഖിന്റെ പത്രസമ്മേളനം ആരുടെ അറിവോടെയെന്ന് മനസിലായില്ല. എക്സിക്യൂട്ടീവ് കമ്മിറ്റി കൂടാതെ വേറെ സൂപ്പര്‍ ബോഡിയുണ്ടോ? അങ്ങനെ ഒരു സൂപ്പര്‍ബോഡി തീരുമാനം എടുത്ത് മുന്നോട്ട് പോകാനാണ് തീരുമാനമെങ്കില്‍ നടക്കില്ല. ദിലീപിനെ പുറത്താക്കാന്‍ മോഹന്‍ലാല്‍ സമ്മതിക്കുന്നില്ല എന്നാണ് തമിഴ് പത്രവാര്‍ത്ത. ഇവര്‍ പറയുന്ന കാര്യങ്ങള്‍ക്ക് അടികൊള്ളുന്നത് മോഹന്‍ലാലാണ്. പത്രസമ്മേളനത്തില്‍ സിദ്ദിഖ് ദിലീപിനെ ന്യായീകരിക്കുകയായിരുന്നു. ലളിതചേച്ചിയെ അവിടെ ഉള്‍പ്പെടുത്തേണ്ട കാര്യവുമില്ല. ദിലീപിനെ പിന്തുണയ്ക്കണമെങ്കില്‍ വ്യക്തിപരമായി ചെയ്യട്ടെ. സംഘടനയുടെ പേരില്‍ വേണ്ട. അമ്മയ്ക്ക് ദിലീപിനെ പിന്തുണയ്ക്കേണ്ട കാര്യമില്ല.
Post Your Comments