തിയറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച് മുന്നേറുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. നിവിൻ പോളി നായകനായ ചിത്രത്തില്‍ ഇത്തിക്കര പക്കിയായി മോഹന്‍ലാലും എത്തി. എന്നാല്‍ മോഹന്‍ലാലിനു മുന്‍പ് പല താരങ്ങളോടും പക്കിയുടെ വേഷം ചെയ്യാന്‍ കഥ പറഞ്ഞിരുന്നുവെന്നു സംവിധായകന് റോഷൻ ആൻഡ്രൂസ് പറയുന്നു. എന്നാല്‍ അവര്‍ നിരസിക്കുകയായിരുന്നെന്നും അങ്ങനെയാണ് അവസാനം മോഹന്ലാലിലെയ്ക്ക് എത്തുന്നതെന്നും സംവിധായകന് വ്യക്തമാക്കി. അതിനെക്കുറിച്ച് റോഷന്റെ വാക്കുകള്‍ ഇങ്ങനെ…
”നിവിന്‍ പോളിയെപ്പോലുള്ള യുവനടന്മാര് നായകനാകുന്ന ചിത്രത്തില്‍ ഗെസ്റ്റ് റോള്‍ ചെയ്യാന്‍ പല മുഖ്യധാര നടന്മാരും തയാറാകില്ല. മോഹന്‍ലാലിന് മുമ്പ് പലരെയും ‘കായംകുളം കൊച്ചുണ്ണി’ എന്ന ചിത്രത്തിലേയ്ക്കായി ക്ഷണിച്ചു. ആരും അതിന് തയാറായിരുന്നില്ല. ഒടുവില്‍ ആന്റണി പെരുമ്പാവൂരിനോട് ഇതിനേക്കുറിച്ച് സംസാരിച്ചു. സിനിമയിലെ സീനുകളെക്കുറിച്ചും വിശദീകരിച്ചു. തുടര്‍ന്നാണ് മോഹന്‍ലാലിനെ വിളിക്കുന്നത്. മോഹന്‍ലാല്‍ സമ്മതവും നല്കി. മോഹന്‍ലാലിന്റെ സമ്മതം കിട്ടിയപ്പോള്‍ നിവിനും താനും സന്തോഷംകൊണ്ട് പരസ്പരം നൃത്തം ചെയ്തു”
Post Your Comments