മലയാള താരങ്ങളുടെ സംഘടനയായ അമ്മയില്‍ ഭിന്നത. അമ്മയുടെ പൊതുനിലപാടിന് വിരുദ്ധമായി വാർത്താസമ്മേളനം നടത്തിയ നടൻ സിദ്ധിഖിനെ സംഘടന താക്കീത് ചെയ്തേക്കുമെന്നു റിപ്പോര്‍ട്ട്. ദിലീപ് അനുകൂലനിലപാട് എടുക്കുകയും നടിമാര്‍ക്കെതിരെ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തതിന്റെ പേരിലാണ് നടനെതിരെ സംഘടന തിരിയുന്നത്. അടുത്ത ദിവസം ചേരുന്ന എക്സിക്യുട്ടീവിൽ ഇത് ചര്‍ച്ചയാകുമെന്നും സൂചന.
ഡബ്യൂ.സി.സിയെ സിദ്ധീഖ് അനാവശ്യമായി പ്രകോപിപ്പിച്ചുവെന്നും അതുകൊണ്ടാണ് അവർ കോടതിയിൽ പോയതെന്നുമാണ് ഭൂരിഭാഗത്തിന്റെയും അഭിപ്രായം. മേലിൽ ഇതാവർത്തിക്കാതിരിക്കാൻ സംഘടനാ തലത്തിൽ തീരുമാനം വേണമെന്നാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഭൂരിപക്ഷവും ആവശ്യപ്പെടുന്നത്. പ്രസിഡന്റ് മോഹൻലാൽ അടക്കമുളളവരെ ഒരുവിഭാഗം അംഗങ്ങൾ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ജനറൽ ബോഡി വിളിക്കില്ലെന്നും സംഘടനയിൽ നിന്ന് പുറത്തുപോയവരെ തിരിച്ചുകൊണ്ടുവരില്ലെന്നുമുളള സിദ്ധിഖിന്റെ പ്രസ്താവനയാണ് ജഗദീഷ് അടക്കമുളളവരെ കൂടുതൽ ചൊടിപ്പിച്ചിരിക്കുന്നത്.മാത്രവുമല്ല യാതൊരുഭാരവാഹിത്വവുമില്ലാത്ത കെപി എ എസി ലളിതയെ വിളിച്ചിരുത്തി അമ്മയുടെ പേരിൽ വാർത്താ സമ്മേളനം നടത്തിയതും കടുത്ത സംഘടനാ വിരുദ്ധ നടപടിയെന്നാണ് എതിർ ചേരിയുടെ നിലപാട് .
Post Your Comments