GeneralLatest NewsTollywood

സിനിമാ ജീവിതം അവസാനിപ്പിച്ചതിനുകാരണം ലൈംഗിക പീഡനം; യുവ നടിയുടെ വെളിപ്പെടുത്തൽ

സിനിമാ ലോകത്ത് മീ റ്റു വിവാദം കത്തിപ്പടരുകയാണ്. ബോളിവുഡും കോളിവുഡും കടന്നു മലയാളത്തിലും മീ റ്റു വെളിപ്പെടുത്തലുകൾ ശക്തമാകുമ്പോൾ പതിനഞ്ചാം വയസ്സിൽ താൻ നേരിട്ട ദുരനുഭവം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് കന്നഡ താരം സംഗീത ഭട്ട്.

15ാം വയസില്‍ സിനിമാ രംഗത്തുനിന്നുമുളള ചിലരുടെ പീഡനങ്ങള്‍ തനിക്ക് എല്‍ക്കേണ്ടി വന്നതായി സംഗീത തുറന്നു പറയുന്നു. ഇപ്പോഴും ഈ സംഭവങ്ങള്‍ തന്നെ അലട്ടുന്നുണ്ടെന്നും 10 വര്‍ഷത്തെ തന്റെ സിനിമാ ജീവിതം അവസാനിപ്പിച്ചത് ഇക്കാരണം കൊണ്ടാണെന്നും നടി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സംഗീത ഭട്ടിന്റെ വെളിപ്പെടുത്തൽ.

2008ല്‍ കാസ്റ്റിംഗ് ഡയറക്ടറില്‍ നിന്നുമാണ് മോശം അനുഭവം നേരിടേണ്ടി വന്നത്. അന്ന് അവര്‍ ലൈംഗികമായി തന്നെ കൈയ്യേറ്റം ചെയ്തു. ഇതേപോലെ മറ്റു സിനിമാ പ്രവര്‍ത്തകരില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്നു. താന്‍ അനുഭവിക്കുന്ന വേദനയും മാനസിക പ്രശ്‌നങ്ങളും ആരും അറിയാതെ പോകരുത് എന്നതിനാലാണ് ഈ പോസ്റ്റിട്ടത്. ആ സംഭവങ്ങള്‍ക്ക് ശേഷം ഇപ്പോഴും താന്‍ ചികില്‍സയിലാണെന്നും താരം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button