താര സംഘടനയായ അമ്മയില്‍ ദിലീപ് വിഷയത്തില്‍ ഭിന്നത രൂക്ഷമാകുന്നു. വനിതാ സംഘടനയ്ക്ക് മറുപടിയായി വാര്‍ത്താ സമ്മേളനം വിളിച്ചു കൂട്ടിയ സിദ്ദിഖിനെതിരെ സംഘടനയില്‍ പടയൊരുക്കം. അമ്മ പ്രസിഡന്‍റ് മോഹന്‍ലാലുമായി ചര്‍ച്ച ചെയ്ത് ജഗദീഷ് പുറത്തു വിട്ട വാര്‍ത്താക്കുറിപ്പിനെ സിദ്ധിഖ് വാര്‍ത്താസമ്മേളനത്തില്‍ തള്ളിപ്പറഞ്ഞതും മാപ്പ് പറഞ്ഞു നടികള്‍ തിരിച്ചു വരണമെന്ന് അഭിപ്രായപ്പെട്ടതും സംഘടനാ വിരുദ്ധ നിലപാടാണ്. ഇതിനെതിരെ ജഗദീഷ് രംഗത്ത്.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ” ദിലീപ് അഭിനയിക്കുന്ന പുതിയ സിനിമയുടെ സെറ്റില്‍ നിന്നാണ് സിദ്ധീഖും കെപിഎസി ലളിതയും വാര്‍ത്താസമ്മേളനം നടത്തിയതെന്നും അതിനാല്‍ അദ്ദേഹത്തിന്‍റെ ഉദ്ദേശശുദ്ധിയെ ആരെങ്കിലും സംശയിച്ചാല്‍ തെറ്റു പറയാനാവില്ല. രാജിവച്ചു പോയ നടിമാരെ തിരിച്ചെടുക്കുന്നതില്‍ മോഹന്‍ലാലിന് തുറന്ന സമീപനമാണ് ഉള്ളത്. പക്ഷേ മാപ്പ് പറഞ്ഞാല്‍ അല്ലാതെ നടിമാരെ തിരിച്ചെടുക്കില്ലെന്നാണ് സിദ്ധീഖ് പറയുന്നത്. എന്തിനാണ് അവര്‍ മാപ്പ് പറയേണ്ടത്. ഇത്ര വലിയ അതിക്രമത്തിലൂടെ കടന്നു പോയ നടിയോട് മാപ്പ് പറയണമെന്ന് നമ്മള്‍ പറയേണ്ടി വരുന്നതില്‍ എന്ത് ശരിയാണുള്ളത്. തനിക്ക് കിട്ടുന്ന അവസരങ്ങള്‍ ഇല്ലാതാക്കുന്ന എന്ന പരാതി അവര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നതാണ്. അതൊന്നും പ്രതികരിക്കാതെ സിദ്ധീഖ് ഇപ്പോള്‍ പറയുകയാണ് ആരുടെയൊക്കെ സിനിമയില്‍ നിന്നാണ് ഒഴിവാക്കപ്പെട്ടത് എന്നതിന്‍റെ ലിസ്റ്റ് കൊടുക്കാന്‍. ഇതൊക്കെ എങ്ങനെ അംഗീകരിക്കും. ”
Post Your Comments