താര സംഘടനയായ അമ്മയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. മലയാള സിനിമയില്‍ ആഭ്യന്തര പരാതി പരിഹാര സമിതി (ഐസിസി) രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഡബ്ല്യുസിസി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നോട്ടീസ്. നടിമാരായ റിമ കല്ലിങ്കലും പത്മപ്രിയയുമാണ് പൊതുതാല്‍പര്യ ഹര്‍ജി അമ്മയ്ക്കും സര്‍ക്കാരിനെതിരെയും നല്‍കിയത്. ‘ ഈ വിഷയത്തില്‍ ‘അമ്മ’യും സര്‍ക്കാരും ഈ മാസം 24നകം മറുപടി നല്‍കണം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
തൊഴിലിടങ്ങളിലെ ലൈംഗികപീഡനം തടയാനായി 2013ല്‍ പാര്‍ലമെന്റ് പ്രത്യേക നിയമം കൊണ്ടുവന്നിരുന്നു. ഇത് നടപ്പാക്കാത്ത ‘അമ്മ’യുടെ നടപടി ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്നാണ് ഹര്‍ജിക്കാരുടെ വാദം. നിര്‍മ്മാതാക്കളുടെയും തിരക്കഥാകൃത്തുക്കളുടെയും കൂട്ടായ്മകളായ സ്‌ക്രീന്‍ റൈറ്റേഴ്‌സ് അസോസിയേഷനും പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡും ഐസിസി രൂപീകരിച്ചിട്ടും ‘അമ്മ’ ഇക്കാര്യത്തില്‍ ഉപേക്ഷ വിചാരിക്കുകയാണെന്നാണ് വനിതാ സംഘടനയുടെ വിമര്‍ശനം.
Post Your Comments