MollywoodNEWSTollywood

‘തെലുങ്കിലേക്ക് എന്നെ കൊണ്ട് പോകാന്‍ അവര്‍ വന്നു’ ; ഭയപ്പെട്ടുപോയ സംഭവം വിശദീകരിച്ച് സിദ്ധിഖ്

മലയാളത്തിലെന്ന പോലെ അന്യഭാഷകളിലും പേരെടുത്ത സംവിധായകനാണ് സിദ്ധിഖ്. സല്‍മാന്‍ ഖാനെ നായകനാക്കി ബോളിവുഡില്‍ ചെയ്ത ‘ബോഡി ഗാര്‍ഡ്’ വലിയ തരംഗം സൃഷ്ടിച്ചപ്പോള്‍ ഇന്ത്യയില്‍ അറിയപ്പെടുന്ന സംവിധായകനായി അദ്ദേഹം മാറി.
അന്യഭാഷകളില്‍ സിനിമ ചെയ്യാന്‍ പോകാന്‍ ആദ്യനാളുകളില്‍ ഭയമുണ്ടായിരുന്നതായി സിദ്ധിഖ് വെളിപ്പെടുത്തുന്നു.

‘ഹിറ്റ്ലര്‍ സിനിമ കണ്ടിട്ട് തെന്നിന്ത്യന്‍ സൂപ്പര്‍ താരം ചിരഞ്ജീവിയ്ക്ക് ആ ചിത്രം തെലുങ്കില്‍ എടുക്കണമെന്ന് ആഗ്രഹം തോന്നുകയും മലയാളത്തിലെ അതേ സംവിധായകനെ തന്നെ ഇവിടെ എത്തിക്കണമെന്ന് അദ്ദേഹം നിര്‍മ്മാതാക്കളോട് ആവശ്യപ്പെടുകയും ചെയ്തു. എന്നെ അന്വേഷിച്ച് അവര്‍ കേരളത്തില്‍ എത്തിയപ്പോള്‍ അവര്‍ വരുന്നത് മനസിലാക്കി ഞാന്‍ ഞങ്ങളുടെ ജംഗ്ഷനില്‍ പോയി ഒളിച്ചു നിന്നു. അത്രയ്ക്ക് ഭയമായിരുന്നു എനിക്ക് മറ്റു ഭാഷകളില്‍ പോയി സിനിമ ചെയ്യാന്‍, കാരണം എനിക്ക് സീന്‍സില്‍ ഭയങ്കര ഇന്‍വോള്‍വ്മെന്‍റ് ഉണ്ടാകും. അപ്പോള്‍ എനിക്ക് ഭാഷയുടെ കമാന്‍റ് ഇല്ലെങ്കില്‍ അത്രയും  ഇന്‍വോള്‍വ് ചെയ്യാന്‍ കഴിയുമോ എന്ന പേടിവരും’.

മോഹന്‍ലാല്‍ നായകനാകുന്ന ‘ബിഗ്‌ ബ്രദര്‍’ എന്ന ബിഗ്ബജറ്റ് ചിത്രത്തിന്റെ പ്രാരംഭ ചര്‍ച്ചയിലാണ് സിദ്ധിഖ്, സിദ്ധിഖുമായുള്ള പ്രോജക്റ്റിനെക്കുറിച്ച് മോഹന്‍ലാല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.

മോഹന്‍ലാലിന്‍റെ അടുത്ത വര്‍ഷത്തെ ഓണച്ചിത്രമാകും ബിഗ്‌ ബ്രദര്‍, ലേഡീസ്&ജെന്റില്‍മാന് ശേഷം മോഹന്‍ലാല്‍- സിദ്ധിഖ് ടീം ഒന്നിക്കുന്ന ചിത്രമാണിത്. ലേഡീസ്&ജെന്റില്‍മാന്‍ ബോക്സോഫീസില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

shortlink

Related Articles

Post Your Comments


Back to top button