KollywoodLatest News

ഫോണ്‍ സെക്‌സിനു ശല്യം ചെയ്തു; നടന്റെ ലൈംഗിക വൈകൃത സ്വഭാവത്തെക്കുറിച്ച് അവതാരക

മീ ടു ക്യാമ്പയിന്‍ സിനിമാ മേഖലയെ ആകെ പിടിച്ചു കുലുക്കുകയാണ്. ബോളിവുഡും കോളിവുഡും മോളിവുഡും മീ ടു വിന്റെ അലയൊലികള്‍ അടിക്കുകയാണ്. ഗായിക ചിന്മയിയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ അവതാരകയായ ശ്രീരഞ്ജിനി യുവ നടന്‍ നടന്‍ ജോണ്‍ വിജയ്‌ക്കെതിരെ ആരോപണവുമായി രംഗത്ത്. നടന്റെ പേര് വെളിപ്പെടുത്താതെ ആദ്യം തുറന്നു പറച്ചില്‍ നടത്തിയ ശ്രീരഞ്ജിനി ട്വിറ്റര്‍ പേജിലൂടെയായിരുന്നു നടന്‍ ജോണ്‍ വിജയ് ആണെന്നുളള വിവരം വെളിപ്പെടുത്തിയത്,

മാനസികമായി തകരാറുളള, ലൈംഗികവൈകൃതം നിറഞ്ഞ സ്വഭാവത്തിന് ഉടമയാണ് ജോണ്‍ വിജയെന്ന് ശ്രീരഞ്ജിനി ആരോപിക്കുന്നു. അയാളുടെ കീഴില്‍ ജോലി ചെയ്യുന്ന മറ്റും പെണ്‍കുട്ടികളും തന്നോടു ഇക്കാര്യം പറഞ്ഞതായി ഇവര്‍ പറയുന്നു. 2004ല്‍ നടന്ന സംഭവമാണ് ശ്രീ തുറന്നു പറയുന്നത്. ഒരിക്കല്‍ ജോണുമായി ഒരു ടെലിവിഷന്‍ അഭിമുഖം നടത്തി, അതുകഴിഞ്ഞ് ഒരു മാസത്തിന് ശേഷം അയാള്‍ എന്നെ ഫോണില്‍ വിളിച്ചു. അയാള്‍ ആശങ്കയിലാണെന്നും ആ അഭിമുഖം എപ്പോള്‍ ടെലികാസ്റ്റ് ചെയ്യുമെന്നും ആയിരുന്നു അയാള്‍ക്ക് അറിയേണ്ടിയിരുന്നത്. രാത്രി ഏറെ വൈകിയ സമയമായതിനാല്‍ അന്ന് ഞാന്‍ അയാളോട് ഫോണ്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടു. പക്ഷേ അയാള്‍ ഫോണ്‍ കട്ട് ചെയ്യാന്‍ തയ്യാറായില്ല. എന്റെ കൂടെ ഫോണ്‍ സെക്‌സിലേക്ക് കടക്കാനായിരുന്നു അയാളുടെ ശ്രമം. ശല്യം സഹിക്കാതെ വന്നപ്പോള്‍ അയാളുടെ ഭാര്യയോട് പറയുമെന്ന് ഞാന്‍ ഭീഷണിപ്പെടുത്തി.അപ്പോള്‍ ത്‌ന്നെ അയാള്‍ ഫോണ്‍ കട്ട് ചെയ്തു.

ഇത് തനിക്ക് മാത്രം ഉണ്ടായ പ്രശ്നം അല്ലെന്നും പല പെണ്‍കുട്ടികളോടും വിജയുടെ പെരുമാറ്റം ഇങ്ങനെയായിരുന്നുവെന്ന് ശ്രീ പറയുന്നു. കബാലിയുടെ ഷൂട്ടിംഗ് സമയം അയാള്‍ക്കൊപ്പം സെല്‍ഫി എടുക്കുന്ന പെണ്‍കുട്ടികളോട് ചുംബനം ആവശ്യപ്പെട്ടിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ഇതൊക്കെ വെറും തമാശയാണെന്ന് പറഞ്ഞുകൊണ്ടാണ് അയാള്‍ ഇത്തരം വൈകൃതങ്ങള്‍ ചെയ്തുകൂട്ടുന്നത്. അയാള്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ പോവുന്ന മറ്റു കുട്ടികളെങ്കിലും രക്ഷപ്പടട്ടേയെന്ന് വിചാരിച്ചുകൊണ്ടാണ് ഞാന്‍ ഇങ്ങനെ തുറന്നെഴുതാന്‍ വേണ്ടി തീരുമാനിച്ചതെന്നും ട്വിറ്ററിലൂടെ താരം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button