GeneralLatest NewsMollywood

അമ്മയിലെ ഭിന്നത ; പ്രതികരണവുമായി സുരേഷ് ഗോപി

മലയാള താര സംഘടനയായ അമ്മയിലെ ഭിന്നതയെക്കുറിച്ച് സുരേഷ് ഗോപി. അമ്മയ്ക്കെതിരെ ഇപ്പോള്‍ നടക്കുന്നത് കുപ്രചാരണമെന്ന് സുരേഷ് ഗോപി പറയുന്നു. ചില ന്യൂനതകള്‍ സംഘടനയിലുണ്ടെന്നും അത് പരിഹരിക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ച നടിമാര്‍ വിളിച്ചുചേര്‍ത്ത ഡബ്ല്യുസിസിയുടെ വാര്‍ത്താസമ്മേളനത്തിന് മറുപടിയായി ജഗദീഷ് പത്രകുറിപ്പ് ഇറക്കുകയും നടന്‍ സിദ്ധിഖും കെപിസി ലളിതയും വാര്‍ത്താ സമ്മേളനം നടത്തുകയും ചെയ്തത് വിവാദമായി. വിരുദ്ധ പ്രസ്താവനകളുമായി എത്തിയ ഇരുവരും വാക്പോരിലേയ്ക്ക് എത്തി.

വാര്‍ത്താസമ്മേളനത്തില്‍ സിദ്ധിഖും കെപിസി ലളിതയും നടത്തിയ പരാമര്‍ശങ്ങള്‍ സ്ത്രീ വിരുദ്ധമെന്ന് ജഗദീഷ് പറഞ്ഞു. സിദ്ധിഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ അഭിപ്രായം അമ്മയുടേതല്ലെന്നും അമ്മയുടെ ഔദ്യോഗിക വക്താവ് താന്‍ തന്നെയെന്നും ജഗദീഷ് പറഞ്ഞിരുന്നു. നടിമാര്‍ക്കെതിരെ നടത്തിയ പരാമര്‍ശം പ്രതിഷേധാര്‍ഹമാണ്. കെപിഎസി ലളിത നടത്തിയ പരാമര്‍ശങ്ങള്‍ സത്രീവിരുദ്ധമാണ്, അത് വേദനയോടെ മാത്രമേ കേട്ടിരിക്കാനാവുകയുള്ളു. ആക്രമിക്കപ്പെട്ട നടി മാപ്പുപറഞ്ഞിട്ട് മാത്രമേ സംഘടനയിലേക്ക് കയറാവു എന്ന് പറഞ്ഞത് വേദനാജനകമാണെന്നും ജഗദീഷ് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button