നിയമങ്ങള്‍ എല്ലാവര്ക്കും ഒരുപോലെ എന്നല്ലേ. എന്നാല്‍ സാധാരണക്കാരന്റെ നിയമം അനുസരിക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് ഒരു വിഭാഗം പറഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ ചര്‍ച്ചയാകുകയാണ്. ഹൈക്കോടതി വിധി നടപ്പിലാക്കാനെത്തിയ മുനിസിപ്പൽ ജീവനക്കാർക്കെതിരെ നടന് സിദ്ധിക്കും ജീവനക്കാരും.
നടന് സിദ്ധിഖിന്റെ ഉടമസ്ഥതയിലുള്ള ബിൽഡിങിന് മുൻപിലെ അനധികൃത ബോർഡ് നീക്കം ചെയ്യാനെത്തിയ മുനിസിപ്പൽ ജീവനക്കാർക്കെതിരെയാണ് സിദ്ധിക്കും ജീവനക്കാരും പ്രതിഷേധം നടത്തിയത്. കാക്കനാട് സീപോർട്ട് എയർപോർട്ട് റോഡില്‍ ഭാരതമാതാ കോളെജിനു സമീപമുള്ള കെട്ടിടത്തിനു മുന്നിലാണ് സംഭവം.
ഹൈക്കോടതി ഉത്തരവ് പ്രകാരം അനധികൃത ബാനറുകളും ബോര്‍ഡുകളും നീക്കണം എന്ന ആവശ്യവുമായി എത്തിയ തൃക്കാക്കര മുന്‍സിപാലിറ്റി ഉദ്യോഗസ്ഥര്‍ക്കെതിരെ സിദ്ധിഖിന്റെ ധിക്കാരപരമായ പ്രകടനം.
വീഡിയോ കാണാം.
Post Your Comments