തിയറ്ററില്‍ മികച്ച പ്രതികരണവുമായി മുന്നേറുന്ന മോഹന്‍ലാല്‍ നിവിന്‍ പോളി ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ഈ സിനിമയെ കളിയാക്കി സംവിധായകന് വ്യാസന് കെപിയുടെ പോസ്റ്റ്. ഇതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നതോടെ സംവിധായകന് പോസ്റ്റ് പിന്‍വലിച്ച് ഹാക്കിംഗ് ആണെന്ന വാദവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. തിങ്കളാഴ്ച രാത്രിയാണ് പഴശ്ശിരാജ വീണ്ടും കാണുമ്പോൾ ആണ് ചില സിനിമകളെ ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത് എന്ന് വ്യാസന് പോസ്റ്റിട്ടത്.
എന്നാല്‍ ഇത് കായംകുളം കൊച്ചുണ്ണിക്കെതിരായ പരാമര്‍ശമാണ് എന്ന രീതിയില്‍ വലിയ വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ ഉണ്ടായി. പ്രധാനമായും മോഹന്‍ലാല്‍ ആരാധകരാണ് ഈ വിമര്‍ശനവുമായി എത്തിയത്. എന്നാല്‍ പോസ്റ്റ് വൈറലായത്തോടെ പിന്‍വലിക്കുകയും തന്റെ അക്കൌണ്ട് ഹാക്ക് ചെയ്തതാണെന്ന വാദമുയര്‍ത്തുകയും ചെയ്തിരിക്കുകയാണ് സംവിധായകന്.
Post Your Comments