താര സംഘടനയായ അമ്മയിലെ പ്രശ്നങ്ങള്‍ക്ക് പിന്നില്‍ ആരെന്നു വെളിപ്പെടുത്തി നിർമാതാവും സിനി എക്സിബിറ്റേഴ്സ് അസോസിയേഷൻ അധ്യക്ഷനുമായ ലിബര്‍ട്ടി ബഷീര്‍. സിദ്ധിക്ക്, ഗണേഷ് കുമാര്‍, മുകേഷ് തുടങ്ങിയ നാലഞ്ചു പേരാണ് ഈ പ്രശ്നങ്ങള്‍ക്ക് പിന്നിലെന്ന് ബഷീര്‍ പറയുന്നു.
സിദ്ധിഖ്, മുകേഷ്, ഗണേഷ് ഇങ്ങനെയുള്ള നാലഞ്ച് ആള്ക്കാര് തുടക്കം മുതലേ ദിലീപിനെ സഹായിച്ച് കൊണ്ട്, ദിലീപിന് വേണ്ടി വാദിച്ച് കൊണ്ടിരുന്ന വ്യക്തികളാണ്. എന്നാല്‍ ജഗദീഷ് മദ്യപാനം, ചീട്ടുകളി തുടങ്ങി ഒന്നും തന്നെയില്ലാത്ത ക്ലീനായ വ്യക്തിയാണ്.അദ്ദേഹം എ.എം.എം.എ പ്രസിഡന്റ് മോഹന്‍ലാലിന്റെ അനുമതിയോട് കൂടി നോട്ട്സ് ഉണ്ടാക്കിയാണ് പത്രക്കുറിപ്പ് കൈമാറിയത്. എന്നാല്‍ സിദ്ധിഖ് ചെയ്തത് അതല്ല. സിദ്ധിഖ് കെ.പി.എ.സി.ലളിതയെയും ചേര്‍ത്ത് ലോക്കേഷനില്‍ വച്ച് പത്രസമ്മേളനം നടത്തി. ആരോടും കൂടിയാലോചിക്കാതെ ദിലീപിനെ രക്ഷിക്കാനുള്ള തന്ത്രമാണ് നടത്തിയത്” ലിബര്‍ട്ടി ബഷീര്‍ പറയുന്നു
Post Your Comments