GeneralLatest NewsMollywood

നടിയുടെ ലൈംഗികാരോപണം; തെറ്റ് സമ്മതിച്ച് നടന്‍ അലൻസിയർ

മലയാളത്തില്‍ മീ ടു വിവാദത്തില്‍ കുടുങ്ങിയിരിക്കുകയാണ് നടന്‍ അലന്‍സിയര്‍. പ്രലോഭനശ്രമങ്ങളുമായി നടന്‍ സമീപിച്ചെന്നും ആഭാസം സെറ്റില്‍ വച്ച് ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നും യുവ നടി ദിവ്യ വെളിപ്പെടുത്തിയിരുന്നു. ഈ ആരോപണം ഭാഗികമായി ശരിവച്ചിരിക്കുകയാണ് അലൻസിയർ. മദ്യലഹരിയിൽ ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തിയിട്ടുണ്ടെന്നും തെറ്റ് ഏറ്റുപറഞ്ഞ് ദിവ്യയോട് മാപ്പ് പറഞ്ഞിട്ടുണ്ടെന്നും അലൻസിയര്‍ പ്രതികരിച്ചു.

സിനിമയുടെ ചിത്രീകരണ സമയത്ത് മുറിയിൽ കയറിയത് ദുരുദ്ദേശത്തോടെയല്ലെന്നും സൗഹൃദത്തിന്റെ പേരിൽ ആയിരുന്നെന്നും അലൻസിയർ പറഞ്ഞു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ..”മദ്യലഹരിയിൽ ദ്വയാർത്ഥപ്രയോഗങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ ദിവ്യ പറയുന്നത് പൂർണമായി സത്യമല്ല. പ്രശ്നങ്ങൾ ഒത്തുതീർത്തതായിരുന്നെന്നും അലൻസിയർ പറയുന്നു. ‘മീ ടു ക്യാംപെയ്ൻ നല്ലതാണ്, എന്നാൽ അത് കുടുംബം തകർക്കാൻ ആകരുത്.’–അലൻസിയർ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button