
കോമഡി ഷോകളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടനാണ് പാഷാണം ഷാജി എന്ന സാജു നവോദയ. മികച്ച വേഷങ്ങളിലൂടെ ബിഗ് സ്ക്രീനിലും തിളങ്ങുന്ന സാജുവിന് അപ്രതീക്ഷിത പിറന്നാള്‍ സമ്മാനവുമായി ഭാര്യ. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റാണ് സാജുവിന് പിറന്നാള്‍ സമ്മാനമായി കിട്ടിയത്. അർധരാത്രി രണ്ടു മണിക്ക് വിളിച്ചുണർത്തി ആ സമ്മാനം ഭാര്യ നല്‍കിയതിനെക്കുറിച്ച് സാജു പറയുന്നു.
”ബസിൽ സഞ്ചരിക്കുന്ന കാലം തോട്ട് ബുള്ളറ്റിനോട് വല്ലാത്ത ഇഷ്ടം തോന്നിയിരുന്നന്നും സ്വന്തമാക്കാന്‍ പലതവണ കൊതിച്ചതാണെന്നും സാജു പറയുന്നു. ഈ ഇഷ്ടം പലപ്പോഴും ഭാര്യയോട് പറഞ്ഞിട്ടുണ്ടെങ്കിലും ഇത്തരത്തിലൊരു സമ്മാനം നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും” സാജു പറയുന്നു.
റോയൽ എൻഫീൽഡ് ക്ലാസിക്ക് 350 ആണ് സാജുവിന് പിറന്നാൾ സമ്മാനമായി ലഭിച്ചത്.
Post Your Comments