GeneralLatest NewsMollywood

കാര്യങ്ങള്‍ തുറന്നുപറയും; രമ്യ നമ്പീശന് പിന്നാലെ പത്മപ്രിയയും!!

ആക്രമിക്കപ്പെട്ട നടിയെ താര സംഘടനയായ അമ്മയ്ക്കെതിരെ തിരിക്കാനാണ് വനിതാ സംഘടനയുടെ ശ്രമമെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടി പത്മപ്രിയ. ഞങ്ങള്‍ ചെയ്യുന്നത് ശരിയാണെന്ന് അറിയാമെന്നും സംഘടനാ നടപടിയെ ഭയക്കുന്നില്ലെന്നും പത്മപ്രിയ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കതിരെ നടപടിയെടുത്താല്‍ അപ്പോള്‍ ആലോചിക്കാമെന്നു പറഞ്ഞ പത്മപ്രിയ ജനറല്‍ ബോഡി മെമ്പര്‍ എന്ന നിലയില്‍ ചെയ്യാവുന്നത് ചെയ്യുമെന്നും അമ്മയിലെ മെമ്പര്‍മാര്‍ ഞങ്ങള്‍ക്കെതിരെ പറയുന്നതും അങ്ങനെയെങ്കില്‍ സംഘടനാ നിയമ ലംഘനമാണെന്നും അഭിപ്രായപ്പെട്ടു.

പത്മപ്രിയയുടെ വാക്കുകള്‍ ഇങ്ങനെ.. ”അഭിപ്രായങ്ങള്‍ പറയാനുള്ള അവകാശങ്ങള്‍ എല്ലാവര്‍ക്കും ഉണ്ട്. മീഡിയക്ക് മുന്നില്‍ കാര്യങ്ങള്‍ സ്വന്തം അഭിപ്രായങ്ങള്‍ പറയാന്‍ അവകാശമില്ലേ. ജനറല്‍ ബോഡിയില്‍ കുറ്റക്കാരനാണോ അല്ലയോ എന്ന് ജനറല്‍ ബോഡിയില്‍ വോട്ടിനിട്ട് തീരുമാനിച്ചാല്‍ അത് അംഗീകരിക്കാന്‍ പറ്റുമോ. ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിരുദ്ധമായി ഒരു നിയമം പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ പറ്റുമോ? ഞങ്ങള്‍ക്കത് സാധിക്കില്ല. നേതൃത്വമാണ് ജനറല്‍ ബോഡിയുടെ ശബ്ദം. പ്രശ്നങ്ങളില്‍ തീരുമാനമെടുക്കാനാണ് അവരെ ചുമതലപ്പെടുത്തിയിരിക്കുന്നത്. എല്ലാ വിഷയങ്ങളും ജനറല്‍ ബോഡിയില്‍ വോട്ടിനിട്ടാണോ എടുക്കുന്നത്.”

അക്രമിക്കപ്പെട്ട പെണ്‍കുട്ടിയെ അമ്മയ്ക്കെതിരെ തിരിക്കാനാണ് ശ്രമിക്കുന്നതെന്ന് ആരോപണം അടിസ്ഥാന രഹിതമാണെന്നു പറഞ്ഞ താരം ഇത് ഡബ്യൂസിസിയുടെ പ്രശ്നമല്ല. ലോകം മുഴുവനുള്ള സ്ത്രീകളുടെ പ്രശ്നമാന്നെന്നും കൂട്ടിച്ചേര്‍ത്തു. അന്ന് ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം എടുക്കും മുമ്പ് എന്തിനാണ് അത്രയും പ്രശ്നമുണ്ടായതെന്നും പൊതുജനങ്ങളോട് കാര്യങ്ങള്‍ തുറന്നുപറയുമെന്നും അതിനായി അകത്തു നിന്നു തന്നെ പോരാടുമെന്നും പത്മപ്രിയ പറഞ്ഞു.

അമ്മ’ സംഘടനയിലേക്ക് തിരിച്ചു പോകാനോ മാപ്പ് പറയാനോ ഉദ്ദേശിക്കുന്നില്ലെന്ന് രമ്യ നമ്പീശന്‍ നേരത്തെ പ്രതികരിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button