GeneralLatest NewsMollywood

താൻ അന്നവരെ കുറിച്ച് അങ്ങനെ പറഞ്ഞത് തെറ്റായിപ്പോയി ; വെളിപ്പെടുത്തലുമായി സാബുമോൻ

മലയാളം ടെലിവിഷന്‍ പരിപാടികളില്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട റിയാലിറ്റി ഷോകളില്‍ ഒന്നായിരുന്നു മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ്‌ ബോസ്സ്. ഷോ അവസാനിച്ചെങ്കിലും ഇപ്പോഴും വാര്‍ത്തകളില്‍ നിറയുകയാണ്.

ഷോയിലെ വലിയ ചര്‍ച്ച പേളി ശ്രീനിഷ് പ്രണയമാണ്. എന്നാല്‍ ഈ പ്രണയം ഷോ വിജയിക്കാന്‍ വേണ്ടിയുള്ള നാടകമാണെന്നായിരുന്നു വിമര്‍ശനം. ഈ ഷോയില്‍ ആദ്യം മുതല്‍ കൊച്ചുകൊച്ചു വഴക്കുകള്‍ നടത്തിയ രണ്ടു താരങ്ങളാണ് പേർളിയും സാബുമോനും. ഒരുപാട് തവണ ഇവർ ബിഗ്‌ബോസ് വീട്ടിനുള്ളിൽ പരസ്‌പരം പോരടിച്ചിട്ടുണ്ട്. പേർളിയുടെ അഹങ്കാരം നിറഞ്ഞ പെരുമാറ്റം ഇഷ്ടപെടാതിരുന്ന സാബുമോൻ അതിനെതിരെ തുറന്നടിച്ചിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ പേർളിയെ കുറിച്ച് മനസ്സ് തുറക്കുകയാണ് സാബുമോൻ.

പേർളി – ശ്രീനിഷ് പ്രണയം വെറും കള്ളമാണെന്ന് അഭിപ്രായമായിരുന്നു സാബുവിന് ആദ്യം ഉണ്ടായിരുന്നത്. ഗെയിം ജയിക്കാൻ വേണ്ടിയുള്ള വെറും നാടകമാണ് ഈ പ്രണയമെന്ന് സാബുമോൻ പറഞ്ഞിരുന്നു. എന്നാൽ ആ വാക്കുകൾ ഇപ്പോൾ സാബുമോൻ തിരിച്ചെടുത്തിരിക്കുകയാണ്. താൻ അന്നവരെ കുറിച്ച് അങ്ങനെ പറഞ്ഞത് തെറ്റായിപ്പോയി എന്നാണ് സാബുമോൻ പറയുന്നത്. അവരുടെ പ്രണയം സത്യമാണെന്ന് തനിക്കിപ്പോൾ ബോധ്യമായെന്ന് പറയുന്ന സാബുമോൻ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button