കായംകുളം കൊച്ചുണ്ണിയുടെ ചരിത്ര കഥ പറഞ്ഞ റോഷന്‍ ആന്‍ഡ്രൂസ് മറ്റൊരു ബിഗ് ബജറ്റ് സിനെമയ്ക്കായി തയ്യാറെടുക്കുന്നു. നിവിന്‍ പോളി തന്നെ നായകനാകുന്ന ചിത്രം ലോക സിനിമയിലെ തന്നെ വലിയ ടെക്നീഷ്യന്‍മാരെ അണിനിരത്തിയാകും റോഷന്‍ ചിത്രം സ്ക്രീനിലെത്തിക്കുക, കായംകുളം കൊച്ചുണ്ണിയ്ക്ക് മുന്‍പേ റോഷന്‍ നിവിന്‍ പോളിയോട് പറഞ്ഞ ഈ ചിത്രം കേരളത്തിലെ നടന്ന സംഭവുമായി ബന്ധപ്പെട്ടുള്ളതാണ്.
അഞ്ച് കോടി മുടക്കി പത്ത് കോടി ലഭിക്കുന്ന സിനിമകള്‍ തുടരെ തുടരെയായി നിര്‍മ്മിക്കുന്ന പ്രവണതയാണ് മലയാള സിനിമയിലുള്ളതെന്നും, അതില്‍ നിന്നും വലിയ ക്യാന്‍വാസിലേക്ക് ചിത്രം ചിന്തിക്കുന്ന ഒരു മൂഡിലാണ് താനെന്നും റോഷന്‍ റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു.
പുലിമുരുകനും, പ്രേമവും, ബാംഗ്ലൂര്‍ ഡെയ്സുമൊക്കെ അത്രയ്ക്കും വലിയ കളക്ഷന്റെ ഏരിയ കാണിച്ചു തന്ന സിനിമകളാണ്.
കായംകുളം കൊച്ചുണ്ണി ചൈനയില്‍ റിലീസ് ചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്നും,വൈകാതെ തന്നെ അത് സംഭവിക്കുമെന്നും റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു . മാഷിലാഡ്സ് പോലെയുള്ള കളരി മുറകള്‍ ചൈനക്കാര്‍ക്ക് പരിചയമാണെന്നും അത് കൊണ്ട് തന്നെ ചൈനയില്‍ സിനിമയ്ക്ക് മാര്‍ക്കറ്റ് ഉണ്ടെന്നും മീറ്റ് ദി എഡിറ്റേഴ്സ് എന്ന പ്രോഗ്രാമില്‍ സംസാരിക്കവേ റോഷന്‍ ആന്‍ഡ്രൂസ് വ്യക്തമാക്കി.
Post Your Comments