GeneralKollywoodLatest News

കണ്ടാല്‍ മാന്യൻമാർ എന്ന് തോന്നുന്നവർ യഥാർത്ഥത്തില്‍ അങ്ങനെയല്ല; വരലക്ഷ്മി

തെന്നിന്ത്യയില്‍ ശക്തമാകുന്ന മീറ്റൂ ക്യാംപയിനെ പിന്തുണച്ച് മലയാളികളുടെ പ്രിയ നടി വരലക്ഷ്മി ശരത്കുമാർ. കണ്ടാല്‍ മാന്യൻമാർ എന്ന് തോന്നുന്നവർ യഥാർത്ഥത്തില്‍ അങ്ങനെയല്ലെന്ന് തെളിഞ്ഞുവെന്ന് താരം പറഞ്ഞു. വൈരമുത്തുവിനെതിരെ ഗായിക ചിൻമയി ഉയര്‍ത്തിയ ആരോപണങ്ങളെക്കുറിച്ചായിരുന്നു താരത്തിറെ പ്രതികരണം.

ചിന്മയി പറഞ്ഞത് ശരിയാണെന്ന് വിശ്വസിക്കുന്നുവെന്നും തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ തുറന്നു പറയുവാൻ എല്ലാവരും ധൈര്യം കാണിക്കണമെന്നും പറഞ്ഞ വരലക്ഷ്മി മലയാളത്തില്‍ അപമാനിക്കപ്പെട്ട നടിക്ക് കൂടുതല്‍ പേർ പിന്തുണ നല്‍കേണ്ടതായിരുന്നുവെന്നും അഭിപ്രായപ്പെട്ടു. ഭയം കാരണമാകാം പലരും വിട്ടുനിന്നത്. ഇപ്പോഴത്തെ സംഭവവികാസങ്ങളെ പറ്റി അറിയില്ലെന്നും വരലക്ഷ്മി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button