മലയാളത്തിന്റെ വിസ്മയ താരം മോഹന്‍ലാല്‍ ഭീമനായി എത്തുന്ന രണ്ടാംമൂഴം പ്രതിസന്ധിയില്‍. പരസ്യ സംവിധായകന് ശ്രീകുമാര മേനോന് വന്‍ മുതല്‍ മുടക്കില്‍ ഒരുക്കുമെന്ന് പ്രഖ്യാപിച്ച ചിത്രത്തിന്റെ തിരക്കഥ തിരികെ വേണമെന്ന് എം.ടി. വാസുദേവന്‍. ഈ പ്രതിസന്ധിയില്‍ നിന്നും ചിത്രത്തെ രക്ഷിക്കാന്‍ സംവിധായകന്റെ അനുനയ ശ്രമം പരാജയമായതായി റിപ്പോര്‍ട്ട്.
രണ്ടാമൂഴം ചിത്രത്തില്‍ നിന്നും പിന്മാറാന് ഉള്ള തീരുമാനത്തില്‍ എം.ടി. വാസുദേവന്‍ നായര്‍ ഉറച്ച് നില്ക്കുന്നതായി റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുന്നതില്‍ അകാരണമായ താമസം നേരിടുന്നതിനെച്ചൊല്ലി എംടി കരാറില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ശ്രീകുമാര്‍ മേനോന് എംടിയുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയെങ്കിലും ഫലമില്ലെന്നാണ് സൂചന. കോഴിക്കോടുള്ള വീട്ടിലെത്തി എംടിയെ കണ്ട ശ്രീകുമാര്‍ ഏതാണ്ട് ഇരുപതു മിനിറ്റോളം സംസാരിച്ചു അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും എംടി തന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നുവെന്നു ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
രണ്ടു ദിവസം മുന്‍പ് ഒക്ടോബര്‍ 11നാണ് ശ്രീകുമാറിന്റെ സംവിധാന സംരംഭമായ രണ്ടാമൂഴത്തില്‍ നിന്നും താന്‍ പിന്മാറുന്നു വെന്നും തിരക്കഥ തിരികെ വേണമെന്ന അവസ്യവുമായി മുൻസിഫ് കോടതിയിൽ ഹര്‍ജി നല്‍കുകയും ചെയ്തത്. അണിയറപ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടുള്ള ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള തിരക്കഥ തിരികെ വേണമെന്നും ഇതിനായി മുന്‍കൂര്‍ കൈപ്പറ്റിയ അഡ്വാന്‍സ് പണം തിരികെ കൊടുക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
Post Your Comments