GeneralLatest NewsMollywoodTV Shows

ആ സ്ത്രീ പാഞ്ഞടുത്ത് പിറകിൽ ഒളിപ്പിച്ചിരുന്ന വലിയ മടൽ ആഞ്ഞു വീശി; പ്രിയ കഥാപാത്രത്തിന് കിട്ടിയ സമ്മാനത്തെക്കുറിച്ച് നടന്‍ സുഭാഷ്

കുടുംബ പ്രേക്ഷകരുടെ ഇഷ്ടവിനോദമാണ് സീരിയലുകള്‍. അതിലെ കഥാപാത്രങ്ങളെ നെഞ്ചോട്‌ ചേര്‍ക്കുന്ന അമ്മമാര്‍ ചിലപ്പോള്‍ സീരിയല്‍ താരങ്ങളെ നേരില്‍ കാണുമ്പോള്‍ അവര്‍ക്ക് നേരെ അതി വൈകാരികമായി പ്രതികരിക്കാറുണ്ട്. അത്തരം ഒരു അനുഭവം പങ്കുവയ്ക്കുകയാണ് നടന്‍ സുഭാഷ്.

സ്ത്രീപദത്തിലെ വില്ലന്‍ കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെടുന്ന സുഭാഷ് തന്റെ ഇഷ്ട കഥാപാത്രം സ്ത്രീഹൃദയം എന്ന സീരിയലിലെ അനന്തന്‍ ആണെന്ന് പറയുന്നു. അതിന്റെ കാരണവും ഒരു അഭിമുഖത്തില്‍ താരം വ്യക്തമാക്കി. സുഭാഷിന്റെ വാക്കുകള്‍ ഇങ്ങനെ.. ”സ്ത്രീഹൃദയം’ സീരിയലിന്റെ ഷൂട്ടിങ് വേളിയിൽ നടക്കുകയാണ്. ‘അനന്തൻ’ എന്ന വില്ലൻ കഥാപാത്രമായി ഞാൻ ഹിറ്റായി നിൽക്കുന്ന സമയം. അവിടെ ചെറിയ ദ്വീപ് പോലെയുള്ള സ്ഥലത്താണ് ഷൂട്ട്. ഞാനൊരു മണൽതിട്ടയിലേക്ക് നടന്നു വരുന്നതായിരുന്നു സീൻ. ആ സമയം അപ്പുറത്തു നിന്നൊരു വയസ്സായ സ്ത്രീ എന്നെ വിളിച്ച് ‘ഡാ അനന്താ, നിന്റെ അ ച്ഛൻ വന്നിട്ടില്ലേ’യെന്നു ചോദിച്ചു. സീരിയലിൽ എന്റെ അ ച്ഛനായി അഭിനയിക്കുന്ന കൊല്ലം തുളസി ചേട്ടനും വില്ലൻ ടച്ചാണ്, ചേട്ടൻ അന്നവിടെ ഇല്ലായിരുന്നു. ഞാൻ ചിരിച്ചുകൊണ്ടു മറുപടി പറഞ്ഞു, അച്ഛൻ വന്നിട്ടില്ല. പിറകിലോട്ട് കൈ കെട്ടിയാണ് അവർ നിന്നത്. ഞാൻ ഷൂട്ട് കഴിഞ്ഞു ആ സ്ത്രീയുടെ അടുക്കലേക്ക് നടക്കുകയായിരുന്നു.

<p>പെട്ടെന്നൊരാൾ ഓടി വന്നു പറഞ്ഞു, ആ ചേട്ടനെ ഇങ്ങോട്ട് വിടരുതേയെന്ന്. അപ്പോഴേക്കും ആ സ്ത്രീ എന്റെ അടുത്തേക്ക് പാഞ്ഞടുത്ത് പിറകിൽ ഒളിപ്പിച്ചിരുന്ന വലിയ മ ടൽ എനിക്കു നേരെ വീശി. കൃത്യസമയത്തു മാറിയതുകൊണ്ട് തലയിൽ അടി കൊണ്ടില്ല. അപ്പോഴേക്കും ആളുകൾ വന്ന് അവരെ പിടിച്ചു മാറ്റി. അവരുടെ മകനോടി വന്നപ്പോഴാണ് അറിയുന്നത്, ഞാനിവിടെ നിൽക്കുന്നത് കണ്ട് അവരെന്നെന്നെ തല്ലാൻ വേണ്ടി വന്നതാണെന്ന്. വേറെ അസുഖങ്ങളൊന്നും ഉള്ള ആളായിരുന്നില്ല അവർ. സീരിയലിലെ വേഷം അവരെ അത്രയധികം വേദനിപ്പിച്ചിരുന്നു. എന്റെ അഭിനിയത്തിന് കിട്ടിയ ഏറ്റവും വലിയ മെഡലാണ് ആ ‘മടൽ’.”

shortlink

Related Articles

Post Your Comments


Back to top button