
സിനിമാ മേഖലയില്‍ മീ ടു ക്യാമ്പയിനില്‍ നടിമാര്‍ മാത്രമല്ല നടന്മാരും ഭാഗമാകുന്നുണ്ട്. ജോലി സ്ഥലത്ത് നേരിട്ട ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് നടിമാര്‍ വെളിപ്പെടുത്തല്‍ നടത്തിയപ്പോള്‍ യുവനടന്‍ ആദിത്യന്‍ സുമന്‍ തന്റെ മുന്‍ കാമുകി കങ്കണയ്ക്കെതിരെയാണ് രംഗത്ത് എത്തിയത്.
ബോളിവുഡിലെ വിവാദ നടിയാണ് കങ്കണ. മീ ടു ക്യാമ്പയിനില്‍ ശക്തമായി നിലകൊണ്ട താരം ഹൃത്വിക് രോഷനെതിരെയും സംവിധായകന്‍ വികാസ് ബഹലിനെതിരെയും വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. നടിയുടെ വാക്കുകള്‍ ചര്ച്ചയാകുമ്പോഴാണ് കാമുകിയില്‍ നിന്നും നേരിട്ട പീഡനങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞത്.
കങ്കണ തന്നെ മാനസികമായും ശാരീരികവുമായി പീഡിപ്പിച്ചുവെന്നും ഒരിക്കല്‍ താന്‍ അത് വെളിപ്പെടുത്തിയപ്പോള്‍ എല്ലാവരും ചേര്‍ന്ന് തന്നെ അപമാനിച്ചുവെന്നും സുമന്‍ പറയുന്നു.
Post Your Comments