GeneralMollywoodMovie Gossips

കാളിദാസിന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളില്‍ ജയറാം -പാര്‍വതി ജോഡി ചിത്രങ്ങള്‍ ഇല്ല!!

മലയാളത്തിന്റെ യുവതാരങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട കാളിദാസ് ജയറാം തന്റെ മാതാപിതാക്കള്‍ അഭിനയിച്ച പ്രിയപ്പെട്ട ചിത്രം ഏതെന്നു തുറന്നു പറയുന്നു. ദി ഹിന്ദു ഫ്രൈഡേ റിവ്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് അച്ഛനും അമ്മയും അഭിനയിച്ചതില്‍ ഇഷ്ടപ്പെട്ട ചിത്രം ഏതെന്ന ചോദ്യത്തിന് കാളിദാസ് മറുപടി നല്‍കുന്നത്.

‘അമ്മയും അച്ഛനും അഭിനയിച്ചതില്‍ ധാരാളം ചിത്രങ്ങള്‍ ഇഷ്ടമാണെങ്കിലും തനിക്ക് ഏറ്റവും പ്രിയപ്പെട്ട രണ്ടു ചിത്രങ്ങള്‍ അച്ഛന്‍ അഭിനയിച്ചവയില്‍ കേളിയും (1991/ഭരതന്‍) ശേഷവുമാണ് (2002/ടി കെ രാജീവ്കുമാര്‍) എനിക്ക് ഏറ്റവും പ്രിയപ്പെട്ട രണ്ടെണ്ണം. അമ്മ അഭിനയിച്ചവയില്‍ വടക്കുനോക്കിയന്ത്രവും (1989/ശ്രീനിവാസന്‍) കിരീടവും (1989/സിബി മലയില്‍)’, കാളിദാസ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button