അഞ്ചുവര്‍ഷത്തില്‍ അധികമായി സിനിമാ മേഖലയില്‍ നിന്നും വിട്ടു നില്ക്കുന്ന ജഗതി ശ്രീകുമാര്‍ നീണ്ട ഇടവേളയ്ക്ക് ശേഷം പൊതു വേദിയില്‍. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവത്കരണത്തിനായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച സേഫത്തോൺ പരിപാടിയിലാണ് താരമെത്തിയത്. സംസാരിക്കാനായില്ലെങ്കിലും കൈവീശി ആവേശത്തോടൊപ്പം പങ്കുചേര്‍ന്നു.
കാറപകടത്തെ തുടര്‍ന്ന് വിശ്രമജീവിതത്തിലാണ് താരം ഇപ്പോള്‍. അപകടം ജീവിതം കീഴ്മേൽ മറിച്ചെങ്കിലും ജീവിതത്തിലേക്ക് ജഗതി തിരിച്ച് വരികയാണ്. പൊതുവേദികളിലൊന്നും സജീവമല്ലെങ്കിലും സേഫത്തോണിൽ പങ്കെടുക്കാനുള്ള ക്ഷണം സന്തോഷത്തോടെ ജഗതി സ്വീകരിക്കുകയായിരുന്നെന്ന് സംഘാടകർ പറഞ്ഞു. സ്വകാര്യ ഗ്രൂപ്പാണ് സേഫത്തോൺ സംഘടിപ്പിച്ചത്. മാനവീയം വീഥിയിൽ നിന്ന് കവടിയാർ വരെ മൂന്ന് കിലോമീറ്ററായിരുന്നു സേഫത്തോൺ. കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ പങ്കെടുത്ത ഓട്ടം ഐഎം വിജയൻ ഫ്ലാഗ് ഓഫ് ചെയ്തു.
Post Your Comments