BollywoodGeneralLatest News

ഭര്‍ത്താവിനെതിരെയുള്ള ലൈംഗികാരോപണം; മറുപടിയുമായി നടി ദിവ്യ

മീ ടു ക്യാമ്പയിന്‍ സിനിമാ മേഖലയെ പിടിച്ചു കുലുക്കുകയാണ്. നിരവധി താരങ്ങളാണ് സിനിമാ മേഖലയിലെ ചൂഷണങ്ങളെക്കുറിച്ചു തുറന്നു പറഞ്ഞു രംഗത്ത് എത്തിയത്. എന്നാല്‍ തന്റെ ഭര്‍ത്താവിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങള്‍ക്കെതിരെ നടിയും സിനിമാ സംവിധായികയുമായ ദിവ്യ ഖൊസ്ല കുമാര്‍ രംഗത്ത്.

ഭര്‍ത്താവും ടി സീരീസ് ചെയര്‍മാനുമായ ഭൂഷണ്‍ കുമാറിനെ പിന്തുണച്ചാണ് ദിവ്യയുടെ ട്വീറ്റ് ചെയ്തത്. തെളിവുകളോ വസ്തുതയോ നിരത്താതെ ആളുകള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് ദിവ്യ ട്വിറ്ററില്‍ കുറിച്ചു.

”ഏറെ അധ്വാനിച്ചാണ് എന്‍റെ ഭര്‍ത്താവ് ടി സീരീസിന്‍റെ ഉന്നത പദവിയിലെത്തിയത്. ഭഗവാന്‍ കൃഷ്ണനെതിരെ പോലും ആളുകള്‍ രംഗത്തെത്തുന്നുണ്ട്. സമൂഹത്തെ ശുദ്ധീകരിക്കാനണ് മീ ടൂ ക്യാമ്പയിന്‍ ഉയര്‍ന്നു വന്നത്. എന്നാല്‍ ചിലര്‍ ഇതിനെ ദുരുപയോഗം ചെയ്യുകയാണ്. എന്‍റെ ഭര്‍ത്താവിന്‍റെ അച്ഛന്‍ മുന്നോട്ടുവച്ച സ്വപ്നം പൂര്‍ണമാക്കാന്‍ അദ്ദേഹത്തിനൊപ്പം ഞാനുണ്ടാകും. അദ്ദേഹം മൂല്യങ്ങളും മൗലികതയും മുറുകെ പിടിക്കുന്ന ആളാണ്. തെളിവുകളോ വസ്തുതയോ നിരത്താതെ ആളുകള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്”

പേര് വെളിപ്പെടുത്താതെ ഒരു നടിയാണ് ഭൂഷണെതിരെ രംഗത്തെത്തിയത്. മൂന്ന് സിനിമകളില്‍ കരാര്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതില്‍നിന്ന് പിന്തിരിഞ്ഞതിന് അയാള്‍ ഭീഷണിപ്പെടുത്തിയെന്നും നടി ആരോപിച്ചിരുന്നു. ഇതിനെതിരെ  ഭൂഷനും പോലീസില്‍ പരാതി നല്‍കി. 

shortlink

Related Articles

Post Your Comments


Back to top button