
ആദ്യമായും അവസാനമായും മോഹന്‍ലാലിന്റെ അഭിനയം മോശമാണെന്ന് പറഞ്ഞ ഒരേയൊരു സംവിധായകനാണ് സിബി മലയില്‍. ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന ചിത്രത്തിന്റെ ഓഡിഷന് ടെസ്റ്റില്‍ മോഹന്‍ലാല്‍ എന്ന അതുല്യ പ്രതിഭയ്ക്ക് മാര്‍ക്ക് ഇടാനിരുന്നതില് ഒരാള്‍ മലയാളത്തിന്റെ പ്രിയസംവിധായകന് സിബി മലയിലായിരുന്നു.
എല്ലാവരും മോഹന്‍ലാലിനു തരക്കേടില്ലാത്ത മാര്‍ക്ക് നല്കിയപ്പോള് സിബി മലയില്‍ ലാലിന് നല്‍കിയത് നൂറില്‍ രണ്ടു മാര്‍ക്ക് ആയിരുന്നു. പിന്നീടു വര്‍ഷങ്ങള്‍ക്ക് ശേഷം സിബി മലയില്‍ ചിത്രങ്ങളിലെ ഒഴിച്ചു നിര്‍ത്താനാവാത്ത നായകനായി മോഹന്‍ലാല്‍ മാറിയത് അപ്രതീക്ഷിതമായ അത്ഭുതങ്ങളില്‍ ഒന്നായിരുന്നു.
സിബി മലയില്‍- ലോഹിതദാസ്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറവിയെടുത്ത ഒട്ടേറെ ചിത്രങ്ങള്‍ മലയാളികളുടെ മനസ്സിനെ ഇന്നും സ്പര്‍ശിച്ചു കൊണ്ടേയിരിക്കുന്നു.സിബി മലയില്‍ സംവിധാനം ചെയ്ത ‘ഭരതം’, ‘കിരീടം’ എന്നീ രണ്ടു ചിത്രങ്ങളിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി കൊണ്ടായിരുന്നു സിബി മലയിലിന്റെ അന്നത്തെ പിശുക്കന് മാര്‍ക്ക് നിര്‍ണയത്തിന് മോഹന്‍ലാല്‍ മറുപടി നല്‍കിയത്.
Post Your Comments