GeneralLatest NewsMollywood

മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലെ ദുരനുഭവം വെളിപ്പെടുത്തി നടി അര്‍ച്ചന; നടിയ്ക്കെതിരെ നിയമ നടപടിയുമായി ഫെഫ്ക?

മീ ടു ക്യാമ്പയിന്‍ ഭാഗമായി സിനിമയിലെ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി പല നടിമാരും രംഗത്ത് എത്തിയിരുന്നു. മലയാള സിനിമ പ്രവര്‍ത്തകര്‍ക്കെതിരെയും ചില വെളിപ്പെടുത്തല്‍ എത്തിയിരിക്കുകയാണ്. ഡബ്ല്യുസിസിയുടെ വാര്‍ത്താസമ്മേളനത്തിനിടെ നടി അര്‍ച്ചന പത്മിനി മമ്മൂട്ടിയുടെ പുള്ളിക്കാരാന്‍ സ്റ്റാറാ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളറില്‍ നിന്നും തനിക്ക് ദുരനുഭവം ഉണ്ടായെന്നും ഇതേക്കുറിച്ച് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന് താന്‍ നേരിട്ട് പരാതി നല്‍കിയെങ്കിലും ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും പറഞ്ഞു. തനിക്കിപ്പോള്‍ അവസരങ്ങള്‍ ഒന്നുമില്ല എന്നാല്‍ ആരോപണവിധേയന്‍ സിനിമയില്‍ സജീവമാണെന്നായിരുന്നു അര്‍ച്ചന പത്മിനിയുടെ ആരോപണം.

ഈ നടിയുടെ ആരോപണങ്ങള്‍ ശരിയല്ലെന്ന് ബി.ഉണ്ണികൃഷ്ണൻ പറയുന്നു. എന്നാല്‍ ഇത് ശരിയല്ലെന്നും സാങ്കേതിക പ്രവര്‍ത്തകനെതിരെ ഫെഫ്ക നടപടിയെടുത്തെന്നുമാണ് ബി.ഉണ്ണികൃഷ്ണന്‍ പറ‍ഞ്ഞത്. സാങ്കേതിക പ്രവര്‍ത്തന്‍ ഇപ്പോഴും സസ്പെന്‍ഷനിലാണ്. അര്‍ച്ചനയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button