GeneralLatest NewsMollywood

ലൈംഗിക പീഡനമോ ശാരീരിക ഉപദ്രവമോ നടന്നിട്ടില്ല; 17കാരിക്കെതിരെ പീഡന ശ്രമം നടന്നെന്ന വെളിപ്പെടുത്തലില്‍ വിശദീകരണവുമായി രേവതി

സിനിമ മേഖലയില്‍ താര സംഘടനയായ അമ്മയില്‍ നിന്നും നടിമാര്‍ക്ക് നീതി ലഭിക്കുന്നില്ലെന്ന് കാട്ടി കഴിഞ്ഞ സിവസന്‍ വനിതാ താരങ്ങളുടെ കൂട്ടായ്മ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. അതില്‍ സിനിമാ മേഖലയില്‍ നടക്കുന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് പല താരങ്ങളും തുറന്നു പറയുകയും ചെയ്തു. സിനിമ ഷൂട്ടിങ്ങിനിടെ പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നു നടി രേവതിയുടെ വെളിപ്പെടുത്തല്‍ വിവാദത്തിലേയ്ക്ക്.

പീഡന വിവരം മറച്ചു വച്ചതിനു താരത്തിനെതിരെ കേസെടുക്കണമെന്നു പോലീസില്‍ പരാതി. അഭിഭാഷകനായ ജിയാസ് ജമാലാണ് എറണാകുളം സെന്‍ട്രല്‍ പൊലീസിന് മുമ്പാകെ പരാതി നല്‍കിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള പീഡനവിവരം മറച്ചുവച്ചെന്ന കുറ്റത്തിന് നടി രേവതിക്കെതിരെ കേസെടുക്കണമെന്നായിരുന്നു പരാതി. ഈ സന്ദര്‍ഭത്തില്‍ വെളിപ്പെടുത്തലില്‍ കൂടുതല്‍ വിശദീകരണവുമായി നടി രേവതി രംഗത്ത്.

ഇന്നലെ സൂചിപ്പിച്ച സംഭവത്തിൽ ലൈംഗിക പീഡനമോ ശാരീരിക ഉപദ്രവമോ നടന്നിട്ടില്ല. 26വർഷം മുൻപ് നടന്ന ഒരു സംഭവമാണത്. 17കാരിയായ പെൺകുട്ടി പേടിച്ചു എന്റെ മുറിയിൽ വരികയാണ് ചെയ്തത്. സിനിമ മേഖലയിലെ അരക്ഷിത അവസ്ഥയെ കുറിച്ചാണ് താൻ സൂചിപ്പിച്ചതെന്നും രേവതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button