CinemaGeneralMollywoodNEWS

എന്‍റെ മക്കള്‍ വാഴും സിനിമയില്‍; സുകുമാരന്‍റെ മാസ് ഡയലോഗില്‍ ഷാജി കൈലാസ് അമ്പരന്നു!!

ഒരു കാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറായിരുന്നു സുകുമാരന്‍. ഇന്ന് അതേ പ്രശസ്തിയിലാണ് സുകുമാരന്റെ മക്കളായ പൃഥ്വിരാജും,ഇന്ദ്രജിത്തും. തന്റെ മക്കള്‍ സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ ആകണമെന്ന് ഏറെ ആഗ്രഹിച്ച ആളാണ് സുകുമാരന്‍, അത് കൊണ്ട് തന്നെയാണ് ഒരു സിനിമയുടെ ലൊക്കേഷനില്‍ വച്ച് ഷാജി കൈലാസിനോട് മലയാളത്തിന്റെ അനുഗ്രഹീത നടന്‍ ആ മാസ് ഡയലോഗ് പറഞ്ഞത്. തന്റെ കരിയറില്‍ സിനിമകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തിലായിരുന്നു ഇരു മക്കളെയും മുന്‍നിര്‍ത്തി സുകുമാരന്റെ തുറന്നു പറച്ചില്‍.

“എന്റെ മക്കളുടെ ഡേറ്റിനായി ഒരുനാള്‍ മലയാള സിനിമ കാത്തിരിക്കേണ്ടി വരുമെന്നായിരുന്നു”, സുകുമാരന്‍ അഭിമാനത്തോടെ സംവിധായകന്‍ ഷാജി കൈലാസിനോട് പറഞ്ഞത്. സുകുമാരന്റെ ആ വാചകം ഇന്ന് അക്ഷരംപ്രതി ശരിയായിരിക്കുന്നു, തിരക്കുകളില്‍ നിന്ന് തിരക്കുകളിലേക്ക് കുതിക്കുന്ന പൃഥ്വിരാജ് മലയാളത്തിലെ താരമൂല്യമേറിയ പ്രതിഭയുള്ള നായകന്മാരില്‍ ഒരാളാണ്. മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ഇന്ദ്രജിത്തും മലയാള സിനിമയ്ക്ക് ഒഴിച്ചു നിര്‍ത്താനാകാത്ത മികച്ച അഭിനേതാവാണ്.

shortlink

Related Articles

Post Your Comments


Back to top button