മലയാള സിനിമയിലെ വാതിതാ താരങ്ങളുടെ സംഘടനയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന് ബാബുരാജ്. സംഘടനയ്ക്ക് ചില പ്രത്യേക അജണ്ടയെന്നു താരം പറയുന്നു. ചൂടു വെള്ളത്തില്‍ വീണ പൂച്ചയെന്നു ആക്രമിക്കപ്പെട്ട നടിയെ ബാബുരാജ് വിശേഷിപ്പിച്ചെന്ന് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളത്തില്‍ നടി പാര്‍വതി വെളിപ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ് തന്റെ പരാമര്‍ശത്തിനു വിശദീകരണവുമായി ബാബുരാജ് രംഗത്ത്. ചൂട് വെള്ളത്തില്‍ വീണ പൂച്ച പച്ച വെള്ളം കണ്ടാലോടുമെന്ന പഴഞ്ചൊല്ല് മാത്രമാണ് താനുദ്ദേശിച്ചത്. ആ പെണ്‍കുട്ടിയുടെ അവസ്ഥയെയാണ് താന്‍ അത്തരത്തില്‍ വ്യാഖ്യാനിച്ചതെന്നും താരം വ്യക്തമാക്കി.
”ഞാനിപ്പോഴും പെണ്‍കുട്ടിയുമായി ഫോണില്‍ സംസാരിക്കാറുള്ളതുമാണ്. ആ പെണ്‍കുട്ടി എന്റെ ചങ്കാണ്, സഹോദരിയാണ്. അവരെ അത്തരത്തില്‍ വിശേഷിപ്പിച്ചത് എന്ത് അര്‍ഥത്തില്‍ എന്ന് തെളിയിക്കുന്ന മുഴുവന്‍ വീഡിയോയും എന്റെ പക്കലുണ്ട്. എന്നെക്കൂടാതെ ആ കുട്ടിയോട് അടുത്തു നില്ക്കുന്ന രചന നാരായണന്‍കുട്ടി, ആസിഫ് അലി തുടങ്ങിയവരും സംഘടനയിലുള്‍പ്പെടുന്ന പലരുമായി അകറ്റാനോ മറ്റോ ഉള്ള പ്രത്യേക അജണ്ട വച്ചാണ് അവര്‍ സംസാരിക്കുന്നതെന്നും ബാബുരാജ് ഒരു മാധ്യമത്തോട് പറഞ്ഞു.
Post Your Comments