ക്രിക്കറ്റില്‍ ആണെങ്കിലും ടെലിവിഷന്‍ ഷോകളില്‍ ആണെങ്കിലും വിവാദത്തില്‍ എന്നും നിറഞ്ഞു നില്ക്കുന്ന താരമാണ് ശ്രീ ശാന്ത്. സല്മാന് ഖാന് അവതാരകനായി എത്തുന്ന ബിഗ് ബോസ് ഷോയില്‍ മത്സരാര്‍ത്ഥിയാണ് ശ്രീ. തുടക്കത്തില്‍ തന്നെ വിവാദത്തില്‍ ആയിരിക്കുകയാണ് താരം.
ഷോയ്ക്കിടയില്‍ ഭാര്യ ഭുവനേശ്വരിയുടെ സന്ദേശമെത്തിയതോടെ ശ്രീശാന്ത് വികാരഭരിതനായി പൊട്ടിക്കരഞ്ഞിരുന്നു. തുടര്‍ന്നു ഭുവനേശ്വരിയുമായുളള ഏഴുവര്‍ഷത്തെ പ്രണയത്തെ കുറിച്ചു ശ്രീ തുറന്നു പറഞ്ഞു. എന്നാല്‍ ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീയുടെ മുന്‍കാമുകിയായ തെന്നിന്ത്യന്‍ താരം നികേഷ. ശ്രീശാന്ത് ഞാനുമായുളള ബന്ധത്തെ പാടെ തള്ളിക്കളഞ്ഞുവെന്നും അതു തന്നെ വല്ലാതെ മുറിവേല്പിച്ചുവെന്നും നികേഷ ബാംഗ്ലൂര്‍ ടൈംസിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ബ്രേക്കപ്പിനു ശേഷം ഇതു വരെ ഞാന്‍ ശ്രീയെ നേരില്‍ കണ്ടിട്ടില്ലെന്നും. നികേഷ പറയുന്നു.
ആ ബന്ധത്തില്‍ നിന്ന് ഇതു വരെ പുറത്തു കടക്കാന്‍ എനിക്കായില്ല. അത്രമാത്രം മുറിവുകളാണ് ആ ബന്ധം എനിക്കു നല്‍കിയത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ബ്രേക്കപ്പിനു ശേഷം എല്ലാത്തില്‍ നിന്നും മാറി നടക്കുകയാണ് ഞാന്‍. ശ്രീയുടെ പ്രസ്താവന എന്നെ മുറിപ്പെടുത്തുന്നു. അതു സത്യമാണെങ്കില്‍ അപ്പോള്‍ അയാള്‍ എന്നോട് എന്താണ് ചെയ്തിരുന്നത്. ഇതെന്നെ കൂടുതല്‍ മുറിപ്പെടുത്തുന്നു. ബിഗ് ബോസ് ഷോയില്‍ തന്നെ ഒരു മഹാനായി ചിത്രീകരിക്കാനാണ് ശ്രീശാന്ത് ശ്രമിക്കുന്നതെന്നും എന്നാല്‍ യഥാര്‍ത്ഥത്തില്‍ അയാള്‍ സ്ത്രീകളെ ബഹുമാനിക്കാത്ത വ്യക്തിയാണെന്നും നികേഷ പറഞ്ഞു.
Post Your Comments