BollywoodGeneralLatest News

എല്ലാം പരസ്പര സമ്മതം; വർഷങ്ങൾക്ക് ശേഷം മുറവിളി കൂട്ടിയിട്ട് കാര്യമെന്ത്? നടിമാര്‍ക്കെതിരെ ബിഗ്‌ ബോസ് താരം

ഹോളിവുഡും കടന്നു ബോളിവുഡിലും കോളിവുഡിലും മീ ടു ക്യാമ്പയിന്‍ ശക്തമായിരിക്കുകയാണ്. നിരവധി താരങ്ങള്‍ തങ്ങള്‍ നേരിട്ട ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് രംഗത്തെത്തിക്കഴിഞ്ഞു. എന്നാല്‍ നടിമാരുടെ തുറന്നു പറച്ചിലിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ ബിഗ്‌ ബോസ് താരം ശില്‍പ ഷിന്‍ഡെ.

ബോളിവുഡില്‍ പീഡനങ്ങള്‍ ഇല്ലെന്നും എല്ലാ കാര്യങ്ങളും പരസ്പര സമ്മതത്തോടെയാണ് നടക്കുന്നതെന്നും ഷിന്‍ഡെ ആരോപിച്ചു.”ഇത് അസംബന്ധമാണ്. നിങ്ങൾക്ക് എന്നാണ് ഇൻഡസ്ട്രിയിൽ നിന്ന് മോശമായ അനുഭവം നേരിട്ടത്. അന്ന് പ്രതികരിക്കേണ്ടിയിരുന്ന നിങ്ങൾ വർഷങ്ങൾക്ക് ശേഷം മുറവിളി കൂട്ടിയിട്ട് കാര്യമില്ല, അതുകൊണ്ട് എന്ത് പ്രയോജനമാണുള്ളത്. നിങ്ങൾ പറയുന്നത് കേൾക്കാൻ ആർക്കാണ് നേരം. ഇത്തരം തുറന്ന് പറച്ചിലുകൾ കൊണ്ട് കൂട്ടിന് വിവാദം മാത്രമേ ഉണ്ടാകുകയുള്ളു. ലൈംഗിക അതിക്രമം നേരിട്ട സമയത്ത് പ്രതികരിക്കുന്നതിന് ചങ്കുറപ്പ് വേണമെന്നും” ശിൽപ ഷിൻഡെ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button