വില്ലനായി സിനിമയില്‍ എത്തുകയും മലയാളത്തിന്റെ സൂപ്പര്‍താരമാകുകയും ചെയ്ത നടനാണ് മോഹന്‍ലാല്‍. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള മോഹന്‍ലാല്‍ സൂപ്പര്‍താര പദവിയിലേയ്ക്ക് ഉയര്‍ന്നതില്‍ ഏറ്റവും അധികം പങ്കുവഹിച്ച ചിത്രങ്ങളില്‍ ഒന്നാണ് രാജാവിന്റെ മകന്. ചിത്രത്തിലെ മോഹൻലാലിന്റെ ആക്ഷൻ പ്രകടനവും, പഞ്ച് ഡയലോഗുകളും ഇപ്പോഴും പ്രേക്ഷകരുടെ മനസ്സിൽ മായാതെയുണ്ട്. എന്നാൽ തമ്പി കണ്ണന്താനം ഒരുക്കിയ ഈ സിനിമയുടെ ആകർഷണീയ ഘടകങ്ങളിൽ പ്രധാനമായ ‘രാജാവിന്റെ മകൻ’ എന്ന പേര് താൻ മോഷ്ടിച്ചതാണെന്നാണ് തിരക്കഥാകൃത്തായ ഡെന്നിസ് ജോസഫ് പറയുന്നത്.
‘‘വര്‍ഷങ്ങള്‍ക്ക് മുമ്പ് സാറാ ജോസഫിന്റെ ‘രാജാവിന്റെ മകന്’ എന്നൊരു കഥ വന്നിരുന്നു. കഥയൊന്നും ഓര്‍മ്മയില്ല. സിനിമയുടെ ടൈറ്റിലിനെപറ്റി ചിന്തിച്ചപ്പോള്‍ അതു മനസ്സില്‍ തെളിഞ്ഞു. തമ്പി കണ്ണന്താനത്തോട് ചോദിച്ചു- രാജാവിന്റെ മകന് എന്നു പേരിട്ടാലോ?. തമ്പിക്ക് അതിഷ്ടമായി. സാറാ ജോസഫിന്റെ കഥയുടെ ടൈറ്റില്‍ മോഷ്ടിച്ചാണ് രാജാവിന്റെ മകന് എന്ന് പേരിട്ടത്. ഇന്നുവരെ ഒരാളോടും ഞാനിത് പറഞ്ഞിട്ടില്ല’’. ഡെന്നിസ് ജോസഫ്.
Post Your Comments