
മീ ടു ക്യാമ്പയിന്റെ ഭാഗമായി നടത്തിയ വെളിപ്പെടുത്തലില്‍ സംവിധായകനും നടനും കുടിങ്ങതോടെ അക്ഷയ്കുമാറിന്റെ പുതിയ ചിത്രം പ്രതിസന്ധിയില്‍. ഹൗസ്ഫുള് 4 എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ സംവിധായകന് സാജിദ് ഖാനെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങള്‍ക്കു പിന്നാലെ ഷൂട്ടിംഗ് നിര്‍ത്തി വെക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് അക്ഷയ് കുമാര്‍. ചിത്രത്തില്‍ നാനാ പടേക്കറും അഭിനയിക്കുന്നുണ്ട്.
തനുശ്രീ നാനാ പടേക്കറിനെതിരെ ഉയര്‍ത്തിയ ലൈംഗിക വിവാദവും ബോളിവുഡില്‍ വലിയ ശക്തമായിരിക്കുകയാണ്. സത്യമെന്തെന്ന് തെളിയും വരെ ഷൂട്ടിംഗ് നിര്‍ത്തിവെക്കാന്‍ അക്ഷയ് നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടു.
‘ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപിക്കപ്പെട്ടവര്ക്കൊപ്പം ജോലിയില്‍ തുടരാനാഗ്രഹിക്കുന്നില്ല. ലൈംഗികാതിക്രമങ്ങള്ക്കിരയായവര് അത് തുറന്നു പറയുമ്പോള്‍ നമ്മള് അവരെ കേള്‍ക്കണം. അര്‍ഹിക്കുന്ന നീതി അവര്‍ക്ക് ലഭിക്കുകയും വേണം. ഇത്തരം കേസുകളില്‍ കടുത്ത നടപടികള്‍ എടുക്കേണ്ടതുണ്ട്..’ അക്ഷയ് കുമാര്‍ പറഞ്ഞു.
Post Your Comments