മീ ടു ക്യാമ്പയിനില്‍ തെന്നിന്ത്യന്‍ സിനിമാ ലോകം ഞെട്ടിയിരിക്കുകയാണ്. വൈരമുത്തുവിന് പിന്നാലെ ഗായകന് കാര്‍ത്തിക്കിനെതിരെ വെളിപ്പെടുത്തലുമായി ഗായിക ചിന്മയി ശ്രീ പദ. കാര്‍ത്തിക്കില്‍ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് ഒരു യുവതി അയച്ച സന്ദേശം ഉള്‍പ്പെടുത്തിക്കൊണ്ടാണ് ചിന്മയിയുടെ പോസ്റ്റ്. കാര്‍ത്തിക്കിന്റെ പേര് വെളിപ്പെടുത്തിയില്ലെങ്കില്‍ മീടൂവിനോട് ചെയ്യുന്ന കടുത്ത അനീതിയായിരിക്കുമെന്നും ചിന്മയി പറയുന്നു
കാര്‍ത്തിക് പ്രശസ്തി ദുരൂപയോഗം ചെയ്യുകയായിരുന്നെന്നും ഒരു രോഗിയെപ്പോലെ ഒരു പാട് സ്ത്രീകളുടെ പിന്നാലെ പോയെന്നും ചിന്മയി കുറിക്കുന്നു. ‘ഒരു രോഗിയെപ്പോലെ ഒരു പാടു സ്ത്രീകളുടെ പിന്നാലെ പോയിട്ടുമുണ്ട്. അതും ഒരേ ദിവസത്തില്‍. ഒരു കുറ്റബോധം പോലുമില്ലാതെ.. സംഗീത ലോകത്തെ സുഹൃത്തുക്കളോടു മാത്രമല്ല.. മറ്റു സ്ത്രീ സുഹൃത്തുക്കള്‍ക്കും അശ്ലീല ചിത്രങ്ങളും വീഡിയോകളും സന്ദേശങ്ങളിലൂടെ കൈമാറുന്നതും അദ്ദേഹം പതിവാക്കി. പ്രശസ്തനായതിനാല്‍ അതെല്ലാം ഒളിച്ചു വെച്ചു. പേരു പറയാതെ പല പെണ്‍കുട്ടികളും കാര്‍ത്തിക്കിനെതിരെ സന്തോഷത്തോടെ പറയും ‘മീ ടൂ” ചിന്മയി കുറിച്ചു.
Post Your Comments