വിവാദങ്ങളില്‍ നിറയുന്ന താരങ്ങളില്‍ ഒരാളാണ് ശ്രീശാന്ത്. സല്മാന് ഖാന് അവതരിപ്പിക്കുന്ന ഹിന്ദി ബിഗ് ബോസ് പന്ത്രണ്ടാം പത്തില്‍ പങ്കെടുക്കുന്ന ശ്രീ ശാന്ത് തന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് തുറന്നു പറയുന്നു. ബിഗ് ബോസിലെ സീക്രട്ട് റൂമില്‍ എത്തിയ ശ്രീ തന്റെ ജീവിതത്തില്‍ ഇനിയൊരു വിവാഹം കൂടി നടക്കുമെന്ന് വെളിപ്പെടുത്തുന്നു.
ജീവിതത്തില്‍ ഒരിക്കല്‍ക്കൂടി വിവാഹിതനാവുമെന്നും തന്റെ ജാതകത്തില്‍ രണ്ട് വിവാഹം നടക്കുമെന്നാണുള്ളതെന്നും ശ്രീ തുറന്നു പറയുന്നു. തന്റെ ഈ തീരുമാനത്തിന് ഭാര്യയും സമ്മതം മൂളുമെന്നും താരം പറഞ്ഞതോടെ മറ്റുള്ളവര്‍ ചിരിച്ചു. ജാതകപ്രകാരം താന്‍ മൂന്ന് വിവാഹം കഴിക്കുമെന്നാണ് എല്ലാവരും പറഞ്ഞിട്ടുള്ളതെന്നായിരുന്നു കരന്‍വിര്‍ പറഞ്ഞത്. അപ്പോഴാണ് തന്റെ കാര്യത്തെക്കുറിച്ച് ശ്രീയും വ്യക്തമാക്കിയത്. 75-ാമത്തെ വയസ്സിലാണ് രണ്ടാം വിവാഹമെന്നും ഭാര്യ സമ്മതിച്ചാല്‍ മാത്രമേ അത് നടക്കൂവെന്നും താരം വ്യക്തമാക്കി
എന്നാല്‍ വീണ്ടും വിവാഹം കഴിക്കുന്നത് ഭുവനേശ്വരിയെത്തന്നെയാണെന്നും ശ്രീ പറഞ്ഞു. 7 വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് തങ്ങള്‍ വിവാഹിതരായതെന്ന് താരം പറഞ്ഞിരുന്നു. ഇതിനെതിരെ മുന്‍ കാമുകി നികേഷ രംഗത്ത് എത്തുകയും ചെയ്തിരുന്നു.
Post Your Comments