BollywoodLatest News

ശരീരം പരിശോധിക്കണം; അടിവസ്ത്രങ്ങള്‍ അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടു; ഓഡിഷനില്‍ സംഭവിച്ചത് വെളിപ്പെടുത്തി യുവനടി

ബോളിവുഡില്‍ വീണ്ടും ലൈംഗിക വിവാദം ശക്തമാകുന്നു. നടി തനുശ്രീ ദത്ത തുടങ്ങി വച്ച മീ ടു ക്യാമ്പയിന്‍ സിനിമാ ലോകത്തെ ചൂടന്‍ ചര്ച്ചയായിക്കഴിഞ്ഞു. ബോളിവുഡിലെ പ്രശസ്ത സംവിധായകന്‍ ലൗ രഞ്ജനെതിരെ ഗുരുതര ആരോപണങ്ങളുമായെത്തിയിരിക്കുകയാണ് യുവനടി. മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി രഞ്ജനെതിരെ രംഗത്തെത്തിയത്.

2010ല്‍ ‘പ്യാര്‍ കാ പഞ്ച്‌നാമാ’ എന്ന സിനിമയുടെ ഓഡിഷനായി ചെന്നപ്പോഴുണ്ടായ ദുരനുഭാവമാണ് താരം വെളിപ്പെടുത്തിയത്. ഇറക്കം കുറഞ്ഞ ഷോര്‍ട്സും ഇറുകിപ്പിടിച്ച ടോപ്പുമായിരുന്നു അന്ന് ധരിക്കാന്‍ തന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ”ലവ് രഞ്ജനും ക്യാമറാമാനും ഒരു റൂമില്‍ ഇരിക്കുകയും പെണ്‍കുട്ടികളെ ഓരോരുത്തരെയായി അവിടേക്ക് കടത്തിവിട്ടു. ചുംബനരംഗമുണ്ടെന്നും ബിക്കിനി വേഷത്തില്‍ അഭിനയിക്കേണ്ടിവരുമെന്നും ലവ് രഞ്ജന്‍ പറഞ്ഞു . അതൊന്നും അത്ര അസ്വാഭാവികമായ കാര്യമല്ലാത്തതിനാല്‍ സമ്മതിച്ചു. ഉടന്‍ തന്നെ എനിക്ക് ബിക്കിനി നല്‍കി. അടിവസ്ത്രങ്ങള്‍ അഴിച്ചുമാറ്റാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടു. ശരീരം പരിശോധിക്കണമെന്നും ശരീരഭാരം കുറയ്ക്കണമോ എന്ന് ടെസ്റ്റ് ചെയ്യണമെന്നും പറഞ്ഞു”

ഈ രംഗങ്ങള്‍ റെക്കോര്‍ഡ് ചെയ്യില്ലെന്നും ക്യാമറാമാന്‍ പുറത്തുപോകുമെന്നും പറഞ്ഞു. കന്യകയാണോ? സ്വയംഭോഗം ചെയ്തിട്ടുണ്ടോ? തുടങ്ങിയ ചോദ്യങ്ങള്‍ അയാള്‍ ചോദിച്ചെന്നും നടി വെളിപ്പെടുത്തുന്നു. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇതിനെക്കുറിച്ച്‌ തനിക്കൊന്നും അറിയില്ലെന്നും ലവ് രഞ്ജന്‍ പ്രതികരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button