GeneralLatest NewsMollywood

ആര്‍ത്തവകാലത്ത് ശബരിമലയില്‍ പോകരുതെന്ന് പറയുന്നതിനെകുറിച്ച് നടൻ ദേവന്റെ ‘ശാസ്ത്രീയ വിശദീകരണം’

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ വലിയ പ്രതിഷേധം നടക്കുകയാണ്. ഈ സമയത്ത് ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കരുതെന്ന് പറയുന്നതിനു പിന്നിൽ ‘മെഡിക്കൽ സയൻസ്’ പ്രകാരം ന്യായീകരണങ്ങളുണ്ടെന്ന് നടൻ ദേവൻ. ആർത്തവസമയത്ത് സ്ത്രീകൾ അശുദ്ധരല്ലെന്നും അതുകൊണ്ടല്ല ശബരിമലയിൽ പോകരുതെന്ന് പറയുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

ശബരിമല ക്ഷേത്രം ഒരു വെറും ആരാധനാലയമല്ലെന്ന് പറഞ്ഞ ദേവന്‍ ഹൈ വോൾട്ടേജ് വൈദ്യുതിയാണ് ക്ഷേത്രത്തിന്റെ ശ്രീകോവിലിനകത്തുള്ളതെന്നും വിഗ്രഹത്തിന്റെ മീറ്ററുകൾ താഴെ നിന്നാണ് ഈ വൈദ്യുതി വരുന്നത്. ഇതിനാൽ ശ്രീകോവിലിനു ചുറ്റും ഒരു കാന്തികമണ്ഡലം ഉണ്ടാകുമെന്നും പറയുന്നു. കൂടാതെ ഈ കാന്തികമണ്ഡലത്തിൽ സ്ത്രീ പെട്ടാൽ പിന്നീട് ഗർഭിണിയാകാൻ പറ്റില്ലെന്നും ദേവന്‍ കൂട്ടിച്ചേര്‍ത്തു

ദേവന്റെ വാക്കുകസ്ല്‍ ഇങ്ങനെ.. ”ഹൈ വോള്‍ട്ടേജിലുള്ള ഇലക്‌ട്രിക് എന്‍ര്‍ജിയും കാന്തശക്തിയും സ്വരൂപിച്ച്‌ കൊണ്ടുള്ള പ്രതിഷ്ഠയാണ് അയ്യപ്പന്‍. ആര്‍ത്തവ സമയത്ത് മാനസികമായും ശാരീരികമായും സ്ത്രീകള്‍ ഒരു ശക്തിയില്ലായ്മ അനുഭവിക്കുന്നുണ്ട്. ആ സമയത്ത് സ്ത്രീകള്‍ ക്ഷേത്രങ്ങളില്‍ പോകുമ്ബോള്‍ അവിടെയുള്ള ഹൈ വോള്‍ട്ടേജ് എനര്‍ജി സന്താനോത്പാദന ശേഷിയെ കാര്യമായി ബാധിക്കും. ഇതുകൊണ്ടാണ് ആര്‍ത്തവ സമയത്ത് അമ്ബലങ്ങളില്‍ പോകരുത് എന്ന് പറയുന്നത് ” ഇതിനെതിരെ ട്രോളുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button