വിനയനാണ് കലാഭവന്‍ മണിയ്ക്ക് നായകനെന്ന നിലയില്‍ പ്രമോഷന് നല്‍കിയത്, ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’, ‘കരുമാടിക്കുട്ടന്’ തുടങ്ങിയ വിനയന് ചിത്രങ്ങളില്‍ വിവരിക്കാനാകാത്ത വിധം പൂന്തുവിളയാടിയ കലാഭവന്‍ മണി മലയാളത്തിന്റെ കരുത്തുറ്റ നായകനായി മാറുകയായിരുന്നു.
‘കരുമാടിക്കുട്ടന്’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് കലാഭവന്‍ മണി തന്റെ കണ്ണ് നിറച്ച സാഹചര്യത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകന് വിനയന്.
‘ഒരിക്കലും വന്ന വഴി മറക്കാത്ത നടനാണ് മണി. ‘കരുമാടിക്കുട്ട’നില് കലാഭവന്‍ മണി ഒരു ആസ്മരോഗിയെ പൊക്കിയെടുത്തു ഹോസ്പ്പിറ്റലിലേക്ക് പോകുന്ന സീനുണ്ട്, ആസ്മ രോഗിയായി ചിത്രത്തില്‍ അഭിനയിച്ച കക്ഷിയ്ക്ക് നൂറോളം കിലോ ഭാരമുണ്ട്, അങ്ങനെ എല്ലാവര്ക്കും ചെയ്യാന്‍ കഴിയുന്ന ഒന്നല്ല ആസ്മ വരുമ്പോഴുള്ള വലിവ്, അതിനു കൃത്യമായി അഭിനയിക്കണം,അന്നത്തെ മലയാള സിനിമയില്‍ ആസ്മ രോഗിയുടെ വേഷം നന്നായി അവതരിപ്പിക്കുന്ന നടനായിരുന്നു കൃഷ്ണന്‍കുട്ടി നായര്‍ ചേട്ടന്, പക്ഷെ അദ്ദേഹത്തിന്റെ തിരക്ക് കാരണം ഞങ്ങളുടെ സിനിമയില്‍ സഹരിക്കാന്‍ കഴിഞ്ഞില്ല, അങ്ങനെയാണ് ആസ്മയുടെ വലിവ് നന്നായി ചെയ്ത മറ്റൊരാളെ സെലക്ട് ചെയ്തത്,അയാള്‍ക്ക് ആണേല്‍ അമിതഭാരവും, പക്ഷെ അതൊന്നും വക വയ്ക്കാതെ അയാളെ മണി തോളില്‍ എടുക്കാമെന്ന് എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ വിലക്കി മണി എന്താ പറയുന്നത്. അതൊന്നും ശരിയാകില്ല, നീ അയാളെ പൊക്കിയെടുത്ത് നിനക്ക് വയ്യതെയായാല് ചിത്രീകരണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ മുടങ്ങില്ലേ, നിന്റെ ആരോഗ്യത്തെയും അത് ബാധിക്കും’,
‘അങ്ങനെ ഒന്നും ഇല്ല സാറേ, ഞാന്‍ പൊക്കിയെടുത്തോളാം, സ്കൂളില്‍ പഠിക്കുമ്പോള്‍ ഒരു നേരത്തെ അന്നത്തിനായി അരിച്ചാക്ക് ചുമന്ന് ശീലമുണ്ടേ അതൊക്കെ വെച്ച് നോക്കുമ്പോള്‍ ഇതൊക്കെ എന്ത്, അങ്ങനെ വിനയന്റെ കണ്ണ് നിറച്ചു കൊണ്ട് കലാഭവന്‍ മണി നൂറ് കിലോയുള്ള അയാളെയും തോളിലിട്ടു കൊണ്ട് ഷോട്ടിനു റെഡിയായി!!.
Post Your Comments