
ഫാസില്‍ ചിത്രമായ ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ മലയാള സിനിമയ്ക്ക് സമ്മാനിച്ച മുഖശ്രീയുള്ള നായക മുഖമായിരുന്നു നടന്‍ ശങ്കര്‍, ശങ്കര്‍-മേനക പ്രണയ ജോഡികള്‍ അന്നത്തെ യുവത്വത്തിന്റെ ഹരമായിരുന്നു, വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ ആദ്യ വിവാഹത്തിന്റെ വേര്‍പിരിയലിനു കാരണമായ സാഹചര്യത്തെക്കുറിച്ച് ഒരു ടിവി അഭിമുഖത്തില്‍ ശങ്കര്‍ പറഞ്ഞതിങ്ങനെ.
ഞാന്‍ അമേരിക്കയില്‍ സ്റ്റാര്‍ നൈറ്റ് എന്ന പ്രോഗ്രാമിന് പോയപ്പോഴാണ് അവളെ ആദ്യമായി കണ്ടത്, പിന്നീട് പ്രണയം തോന്നിയെങ്കിലും പരിചയപ്പെട്ടപ്പോള്‍ അങ്ങനെയുള്ള ചിന്തയൊന്നും മനസ്സില്‍ വന്നിരുന്നില്ല, മേനകയും സുരേഷും അവളെ കണ്ടപ്പോള്‍ അവരാണ് പറഞ്ഞത് നല്ല കുട്ടിയാണല്ലോ ഇഷ്ടമാണേല്‍ വിവാഹം ചെയ്യൂവെന്ന്, അവര്‍ അങ്ങനെ പറയാനുണ്ടായ കാരണം എന്തെന്നാല്‍ അവള്‍ എന്റെ വലിയ ആരാധികയായിരുന്നു, അവളുടെ റൂമില്‍ മുഴുവന്‍ എന്റെ ചിത്രങ്ങളായിരുന്നു. പിന്നീടു ഞങ്ങള്‍ പരസ്പരം പ്രണയിക്കുകയും വിവാഹം ചെയ്യുകയുമായിരുന്നു. എന്നാല്‍ പിന്നീടു ഒരുപാട് പ്രശ്നങ്ങള്‍ വന്നതോടെ പിരിയാന്‍ തീരുമാനിച്ചു, അതിന്റെ മനസ്സില്‍ എന്തായിരുന്നു എന്നറിയില്ല, ചിലപ്പോള്‍ പ്രായത്തിന്റെ ഇന്‍ഫാകുച്യുവേഷന്‍ ആയിരിക്കാം, മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് മനസിലായതോടെ പരസ്പരം പിരിയുകയായിരുന്നു.
Post Your Comments