ശബരിമലയിലെ സ്ത്രീ പ്രവേശനവിധിയ്ക്കെതിരെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതിഷേധങ്ങള്‍ ശക്തമാകുകയാണ്. ഈ വിഷയത്തിൽ വിവാദപരാമർശവുമായി നടൻ കൊല്ലം തുളസി. ചവറയില്‍ നടന്ന ശബരിമല വിശ്വാസ സംരക്ഷണ ജാഥയില്‍ സംസാരിക്കുന്നതിനിടെയാണ് നടന്റെ വിവാദ പരാമര്‍ശം. ശബരിമലയില്‍ പോകുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണമെന്ന് താരം അഭിപ്രായപ്പെട്ടു.
മലകയറാന്‍ വരുന്നവരെ രണ്ടായി വലിച്ചു കീറി ഒരു ഭാഗം ഡല്‍ഹിയിലേക്കും മറ്റൊരുഭാഗം മുഖ്യമന്ത്രിക്കും അയച്ചുകൊടുക്കണം. നിങ്ങളാരും പോകില്ല എന്ന് എനിക്കറിയാം. കാരണം നിങ്ങള്‍ വിവരവും വിദ്യാഭ്യാസവും സംസ്കാരവുമുള്ളവരാണ്. നമ്മുടെ ശബ്ദം ഡല്‍ഹിയില്‍ എത്തണമെന്നും കൊല്ലം തുളസി സമ്മേളത്തില്‍ പറഞ്ഞു. ശബരിമല സ്ത്രീപ്രവേശന വിധി പുറപ്പെടുവിച്ച ജഡ്ജിമാര്‍ ശുംഭന്മാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments