ജോലി സ്ഥലത്ത് നേരിട്ട ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് തുറന്നു പറയുന്ന മീ ടു ക്യാമ്പയിന് ബോളിവുഡില്‍ മികച്ച പിന്തുണയാണ് ലഭിക്കുന്നത്. താരങ്ങളില്‍ പലരും സിനിമാ സെറ്റില്‍ തങ്ങള്‍ നേരിട്ട അതിക്രമങ്ങളെക്കുറിച്ചു തുറന്നു പറഞ്ഞു രംഗത്ത് എത്തി. സിനിമാ മേഖലയില്‍ ചര്‍ച്ചയാകുന്ന മീ ടൂ ക്യാംപയിനിനെ ശക്തമായി പിന്തുണച്ച ബോളിവുഡ് താരം അമിതാഭ് ബച്ചനെക്കുറിച്ചുള്ള സത്യങ്ങള്‍ ഉടന്‍ പുറത്ത് വരുമെന്ന് സിനിമാ പ്രവര്‍ത്തക സപ്ന ഭവാനി.
ബോളിവുഡ് താരങ്ങളായ അലോക് നാഥിനെതിരെയും നാനാ പടേക്കറിനുമെതിരായ നടിമാര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ആദ്യ കാലങ്ങളില്‍ മൗനം പാലിച്ച അമിതാഭ് ബച്ചന് ഇപ്പോള്‍ പിന്തുണയുമായി എത്തിയിരിക്കുകയാണ്. ഈ അവസരത്തിലാണ് താരത്തിനെതിരെ ബോളിവുഡിലെ തിരക്കേറിയ ഹെയര്‍ സ്റ്റെലിസ്റ്റായ സപ്ന രംഗത്ത് എത്തിയത്. ”ഒരു സ്ത്രീയ്ക്കും എവിടെ വച്ചും ഒരു തരത്തിലുള്ള മോശം പെരുമാറ്റങ്ങളും നേരിടേണ്ട അവസ്ഥ വരരുത്. പ്രത്യേകിച്ച് അവളുടെ തൊഴിലിടത്തില്‍. അത്തരം അതിക്രമങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും വേണ്ട നടപടികള്‍ സ്വീകരിക്കുകയും വേണം” അമിതാഭ് ബച്ചന് പറഞ്ഞു.
ഇതിന് പിന്നാലെയാണ് സപ്ന ഭവാനി ട്വിറ്ററില്‍ പ്രതികരിച്ചത്.” ഇതു വരെ കേട്ട ഏറ്റവും വലിയ നുണയാണ് ഇത്. പിങ്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് ശേഷമാണ് സാമൂഹ്യ പ്രവര്ത്തകന് എന്ന പരിവേഷം താങ്കള്‍ക്ക് ലഭിച്ചത്. എന്നാല്‍ നിങ്ങളെക്കുറിച്ചുള്ള സത്യവും ഉടന്‍ പുറത്തു വരും. അപ്പോള്‍ മാനസിക സമ്മര്‍ദ്ദം മറികടക്കാന്‍ നഖങ്ങള്‍ മാത്രം കടിച്ചാല്‍ മതിയാവില്ല കൈകള്‍ മുഴുവന്‍ കടിക്കേണ്ട അവസ്ഥയാവുമെന്നും” സപ്ന പറയുന്നു.
Post Your Comments