സിനിമാ മേഖലയിലെ ചൂടന്‍ ചര്‍ച്ച മീ ടു ക്യാമ്പയിനാണ്. ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തി നിരവധി താരങ്ങള്‍ രംഗത്ത് എത്തിക്കഴിഞ്ഞു. മീ ടൂ ആരോപണത്തില്‍ കുരുങ്ങിയ സംവിധായകന് സാജിദ് ഖാനെതിരെ വിമര്‍ശനവുമായി ബോളിവുഡ് നടി ബിപാഷ ബസു. ഹംഷകല്‍സ് സിനിമയുടെ സെറ്റില്‍ സ്ത്രീകള്‍ക്കു അപമാനകരമായ അന്തരീക്ഷമാണ് സൃഷ്ടിച്ചതെന്നും ബിപാഷ ആരോപിച്ചു.
2014 ല്‍ ഹംഷകല്സിന്റെ പ്രമോഷന് പരിപാടിയില്‍നിന്നും പിന്മാറിയതു സാജിദ് ഖാന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്നാണെന്നും ബിപാഷ ഇന്ത്യന്എക്സ്പ്രസിനോടു വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ സ്ത്രീകളോടുള്ള പൊതുവായ സമീപനം അത് എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു. അയാള്‍ വലിയ ശബ്ദത്തില്‍ വഷളത്തം നിറഞ്ഞ തമാശകള്‍ പറയാറുണ്ട്. എല്ലാ സ്ത്രീകളോടും ഇയാള്‍ ഇങ്ങനെ തന്നെയായിരുന്നു. എന്നിരുന്നാല്‍ തന്നെ തനിക്കെതിരെ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും ബിപാഷ പറഞ്ഞു. തനിക്കു സാജിദ് ഖാനില്‍നിന്നും നേരിട്ടുള്ള പീഡനങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ ഹംഷകല്സിനു ശേഷം സ്ത്രീകള്‍ക്കു അപമാനകരമായ ഒരു സെറ്റിലും പ്രവര്‍ത്തിക്കില്ലെന്നു തീരുമാനിച്ചു. ഈ സംവിധായകനൊപ്പമുള്ള അവസാന ചിത്രമാണ് ഹംഷകല്സെന്നും ബിപാഷ പറഞ്ഞു.
Post Your Comments