മലയാളത്തിന്റെ വിസ്മയതാരം മോഹന്‍ലാല്‍ നായകനാകുന്ന രണ്ടാമൂഴത്തിനു വലിയ തിരിച്ചടി. തന്റെ തിരക്കഥ ഉപയോഗിക്കരുതെന്ന ആവശ്യവുമായി എം ടി വാസുദേവന്‍ നായര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. തുടര്‍ന്ന് എംടിയുടെ ‘രണ്ടാമൂഴം’ തിരക്കഥ സിനിമയ്ക്ക് ഉപയോഗിക്കുന്നതിന് കോടതിയുടെ വിലക്ക്. എംടി ഹര്‍ജിയില്‍ കോഴിക്കോട് മുന്‍സിഫ് കോടതിയുടേതാണ് ഉത്തരവ്. കേസ് തീർപ്പാക്കും വരെ തിരക്കഥ ഉപയോഗിക്കരുതെന്ന് കോടതി വ്യക്തമാക്കി. സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നിര്‍മാണക്കമ്പനിക്കും കോടതി നോട്ടീസ് അയച്ചു. കേസ് ഈ മാസം 25ന് പരിഗണിക്കും.
ആയിരം കോടി മുതല്‍ മുടക്കില്‍ ബി.ആർ.ഷെട്ടി നിര്‍മ്മിക്കുന്ന ഈ ചിത്രം ഒരുക്കുന്നത് ശ്രീകുമാർ.വി.മേനോൻ ആണ്. സിനിമയുടെ ചിത്രീകരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് എംടിയുടെ നടപടി. തിരക്കഥയ്ക്കായി മുന്‍കൂറായി വാങ്ങിയ തുക മടക്കിക്കൊടുക്കുമെന്നും എംടി കോടതിയില്‍ വ്യക്തമാക്കിയിരുന്നു. നിരന്തരം പഠനവും ഗവേഷണവും നടത്തിയാണ് താന്‍ രണ്ടാമൂഴം കഥയുണ്ടാക്കിയതെന്നും എന്നാല്‍ താന്‍ കാട്ടിയ ആവേശം സിനിമ ചെയ്യുന്നവര്‍ കാട്ടിയില്ലെന്നാണ് എംടിയുടെ പരാതി.
അതേസമയം, രണ്ടാമൂഴം ഉപേക്ഷിക്കും എന്ന തരത്തിലുള്ള വാർത്തകൾ ശരിയല്ലെന്നും പ്രൊജക്ടിന്റെ പുരോഗതി എംടി വാസുദേവൻ നായറെ കൃത്യമായി അറിയാക്കാൻ സാധിക്കാതെ വന്നതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്നും സിനിമ സംവിധാനം ചെയ്യാനിരുന്ന ശ്രീകുമാർ.വി.മേനോൻ പ്രതികരിച്ചു.
Post Your Comments