ക്രിക്കറ്റിലായാലും ടെലിവിഷന്‍ ഷോകളിലായാലും വിവാദത്തില്‍ നിറയുന്ന താരമാണ് ശ്രീ ശാന്ത്. സല്മാന് ഖാന് അവതാരകനാകുന്ന ബിഗ് ബോസ് പന്ത്രണ്ടാം പതിപ്പില്‍ പങ്കെടുക്കുന്ന ഏക മലയാളി താരമാണ് ശ്രീ. കഴിഞ്ഞ ദിവസം ഏഴു വര്‍ഷത്തെ പ്രണയത്തിനുശേഷമാണ് താന്‍ ഭുവനേശ്വരിയെ വിവാഹം ചെയ്തതെന്നു തുറന്നു പറഞ്ഞതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ കാമുകി നികേഷ.
ശ്രീശാന്തിന്റെ മുന്‍കാമുകിയായിരുന്നു താനെന്നും നീണ്ട ഇടവേളയ്ക്ക് ശേഷം ശ്രീയെ ബിഗ് ബോസില്‍ കണ്ടിരുന്നുവെന്നും അദ്ദേഹത്തിന്റെ പ്രണയകഥ കേട്ടപ്പോള്‍ തനിക്ക് ഒപ്പം ഉണ്ടായിരുന്ന കാലത്തും ശ്രീ ഭുവനയെ പ്രണയിക്കുകയായിരുന്നോ എന്ന സംശയം ഉയര്‍ത്തിയിരിക്കുകയാണ് നികേഷ പറയുന്നു. അദ്ദേഹം തന്റെ പ്രണയത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ തനിക്ക് വേദന തോന്നിയിരുന്നുവെന്നും തന്നെ അവഗണിക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ പറഞ്ഞതെന്നും അതില്‍ തനിക്ക് സംശയമുണ്ടെന്നും നികേഷ കൂട്ടിച്ചേര്‍ത്തു
ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ശ്രീ ഭുവനേശ്വരിയെ വിവാഹം ചെയ്തതെന്നാണ് പറഞ്ഞത്. ഇതാണ് തന്നെ അത്ഭുതപ്പെടുത്തിയതെന്നും ബിഗ് ബോസ് പോലൊരു പരിപാടിയില്‍ പങ്കെടുത്ത് ഇങ്ങനെയൊരു കള്ളം പറയാന്‍ അദ്ദേഹത്തിന് എങ്ങനെ കഴിഞ്ഞുവെന്നുമാണ് താന്‍ ചിന്തിക്കുന്നതെന്നും താരം പറയുന്നു. ഒരു വര്‍ഷത്തോളം താനുമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു ശ്രീശാന്തെന്നും ബ്രേക്കപ്പിന് ശേഷം താന്‍ നാട്ടില്‍ നിന്നും മാറിയെന്നും താരം വ്യക്തമാക്കി.
വരദനായക എന്ന സിനിമയുടെ ചിത്രീകരണം നടന്ന് വരുന്നതിനിടയിലായിരുന്നു തങ്ങള്‍ വേര്‍പിരിഞ്ഞതെന്നും അത് 2012 ലായിരുന്നുവെന്നും താരം പറയുന്നു. ഏഴ് വര്‍ഷം മുന്‍പ് ഭുവനേശ്വരിയുമായി പ്രണയത്തിലായിരുന്നുവെങ്കില്‍ തന്നോടൊപ്പമുള്ളപ്പോഴും അങ്ങനെയായിരുന്നുവോ, ഇതേക്കുറിച്ച് ഓര്‍ക്കുമ്ബോള്‍ തനിക്ക് നാണക്കേട് തോന്നുന്നതായും താരം പറയുന്നു. ശ്രീ പറഞ്ഞ പല കാര്യങ്ങളിലും വൈരുദ്ധ്യമുണ്ടെന്നും ഉത്തരംകിട്ടാ ചോദ്യമായി അവശേഷിക്കുകയാണെന്നും നികേഷ പറയുന്നു
Post Your Comments