സിനിമാ മേഖലയില്‍ മീ ടു ക്യാമ്പയിന് അലയടിക്കുകയാണ്. താരങ്ങളില്‍ നിന്നും നേരിട്ട ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് പല നടിമാരും വെളിപ്പെടുത്തല്‍ നടത്തിക്കഴിഞ്ഞു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോ അപമര്യാദയായി പെരുമാറിയ സംവിധായകനെ നടി ഗീതിക ത്യാഗി കരണത്തടിക്കുന്നതാണ്.
ജോളി എല്‍എല്‍ബി സംവിധായകന് സുഭാഷ് കപൂറിനെതിരെയാണ്, ആത്മയില്‍ ബിപാഷ ബസുവിന്റെ സഹനടിയായിരുന്ന ഗീതിക കരണത്ത് അടിക്കുന്നതാണ് വീഡിയോ. തനിക്കെതിരെ സുഭാഷ് കപൂര്‍ നടത്തിയ ലൈംഗികാതിക്രമത്തെ അദ്ദേഹത്തിന്റെ ഭാര്യയുടെ സാന്നിധ്യത്തില്‍ ഗീതിക ത്യാഗി ചോദ്യം ചെയ്യുന്നതിന്റെ ഒളി ക്യാമറ ദൃശ്യം നടി ട്വിറ്ററിലൂടെ പുറത്തു വിട്ടു. സുഭാഷ് കപൂര്‍ കുറ്റസമ്മതം നടത്തുന്നതും ഗീതിക സംവിധായകന്റെ മുഖത്ത് അടിക്കുന്നതും ദൃശ്യത്തിലുണ്ട്. നടന് അതുല്‍ സബര്‍വാളും ഗീതകക്ക് ഒപ്പമുണ്ടായിരുന്നു.
Post Your Comments