‘നോ’ എന്നു വച്ചാല്‍ ‘നോ’ എന്നു തന്നെ; രേവതി

മലയാള സിനിമാ മേഖലയിലും മീ ടു ക്യാമ്പയിന്‍ ശക്തമായിരിക്കുകയാണ്. നടന്‍ മുകേഷിനെതിരെ സിനിമ പ്രവര്‍ത്തക ടെസ് ജോസഫ് നടത്തിയ വെളിപ്പെടുത്തലിനെ പിന്തുണച്ച്‌ നടി രേവതി. ഇന്‍ഡസ്ട്രിയിലെ ആണുങ്ങള്‍ ഇത്രയും കാലം ശീലിച്ചതൊക്കെ മാറ്റാനുള്ള സമയമായിരിക്കുന്നുവെന്ന് പറഞ്ഞ രേവതിയുടെ വാക്കുകള്‍ ഇങ്ങനെ..

‘സ്ത്രീകള്‍ ‘നോ’ എന്നു പറയുമ്പോള്‍, അതിന്റെ അര്‍ത്ഥം ‘നോ’ എന്നു തന്നെയാണെന്ന് ശക്തമായി ഉറപ്പിക്കുന്നതാണ് ഈ സംഭവവികാസങ്ങള്‍. അതു മനസ്സിലാക്കാനുള്ള സമയമായി. ‘നോ’ എന്നു വച്ചാല്‍ ‘നോ’ എന്നു തന്നെ. അല്ലാതെ അതിന് വേറെ അര്‍ത്ഥം ഇല്ല,’

Share
Leave a Comment