നായകനെന്ന നിലയിലാണ് റിസബാവ മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. ‘ഡോക്ടര്‍ പശുപതി’ എന്ന ചിത്രത്തില്‍ പാര്‍വതിയുടെ നായികയായിട്ടായിരുന്നു റിസബാവയുടെ അരങ്ങേറ്റം.
ആദ്യമായി അഭിനയിക്കാനെത്തിയപ്പോള്‍ പാര്‍വതിയെ പോലെ വലിയ ഒരു നടി തനിക്ക് നല്‍കിയ പിന്തുണ വളരെ വലുതാണെന്ന് വ്യക്തമാക്കുകയാണ് മലയാളത്തിന്റെ സ്വന്തം ജോണ്‍ ഹോനായി. അത്രയ്ക്കും സിംപിളായ നടിയാണ് പാര്‍വതി, സിനിമയുടെ റിലീസിന് മുന്‍പ് ദൂരദര്‍ശനില്‍ ‘ചിത്രഗീതം’ നടക്കുമ്പോള്‍ ഡോക്ടര്‍ പശുപതിയിലെ പാട്ട് സീന്‍ കാണിച്ചു. പാര്‍വതിക്കൊപ്പം വന്ന പുതിയ നായകന്‍ കലക്കുമെന്നായിരുന്നു പല ചെറുപ്പക്കാരും അന്ന് പറഞ്ഞത്, അത് ഞാന്‍ കേള്‍ക്കാനിടയായപ്പോള്‍ വല്ലാത്ത ടെന്‍ഷനായി. എന്റെ ജീവിതത്തില്‍ അത്രയേറെ പ്രിയപ്പെട്ട സിനിമയാണ് ‘ഡോക്ടര്‍ പശുപതി’, പാര്‍വതിക്ക് പറ്റിയ ഒരു നായകനായിരുന്നില്ല താനെങ്കിലും ഒരുപാട് സ്നേഹത്തോടെയാണ് പാര്‍വതി തന്നോട് പെരുമാറിയതെന്നും, അത് പോലെ മറ്റൊരു നടിയും തന്നോട് പെരുമാറിയിട്ടില്ലെന്നും റിസബാവ പറയുന്നു.
മലയാള സിനിമയില്‍ നായകനായി തുടക്കം കുറിച്ചെങ്കിലും പ്രതിനായ വേഷങ്ങളിലൂടെയാണ് റിസബാവ പ്രേക്ഷകര്‍ക്ക് സ്വീകാര്യനായത്. സിദ്ധിഖ്-ലാല്‍ ടീമിന്റെ ‘ഇന്‍ഹരിഹര്‍ നഗര്‍’ എന്ന ചിത്രത്തിലെ ‘ജോണ്‍ഹോനായി’ എന്ന വില്ലന്‍ വേഷം മലയാള സിനിമ പുതുതായി ദര്‍ശിച്ച പ്രതിനായക സൃഷ്ടിയായിരുന്നു, ഇന്‍ഹരിഹര്‍ നഗര്‍ പല ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തപ്പോള്‍ റിസബാവ തന്നെ ജോണ്‍ഹോനായിയായി അഭിനയിക്കണമെന്നതായിരുന്നു അണിയറപ്രവര്‍ത്തകരുടെ ആഗ്രഹം.
Post Your Comments