സിനിമാ ലോകത്ത് ലൈംഗിക ആരോപണങ്ങള്‍ വീണ്ടും ഉയരുന്നു. നാന പടേക്കര്‍, രജത് കപൂര്‍, എഴുത്തുകാരനായ ചേതന്‍ ഭഗത്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കേന്ദ്രമന്ത്രിയുമായ എം.ജെ അക്ബര്‍ എന്നിവര്‍ക്ക് പിന്നാലെ പ്രശസ്ത നടനും സിനിമാ നിര്‍മ്മാതാവുമായ അലോക് നാഥും മീ ടു വിവാദത്തില്‍.
1990ല്‍ ഇറങ്ങിയിരുന്ന ‘താര’ എന്ന ടെലിവിഷന്‍ പ്രോഗ്രാമിലൂടെ ശ്രദ്ധേയയായ വിന്റ നന്ദയാണ് പുതിയ ആരോപണവുമായി എത്തിയിരിക്കുന്നത്. ടി.വി അവതാരകയും എഴുത്തുകാരിയും സംവിധായികയുമായ വിന്റ നന്ദയുടെ ആരോപണം നടന് അലോക് നാഥിനെതിരെയാണ്. 20 വര്‍ഷം മുമ്പ് നടന്ന ഒരു പാര്‍ട്ടിക്കിടെയാണ് സംഭവം.
”പാര്‍ട്ടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോള്‍ അലോക് തനിക്ക് ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി നല്കി, തുടര്‍ന്ന് ബോധം നഷ്ടപ്പെട്ടപ്പെടാന്‍ തുടങ്ങിയ തന്നെ കാറില്‍ ലിഫ്റ്റ് നല്‍കാമെന്നേറ്റ് കയറ്റി. പിറ്റേന്ന് ഉണര്‍ന്നപ്പോഴാണ് താന്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലായത്” നടി പറയുന്നു. സുഹൃത്തുക്കളില്‍ പലരോടും നേരത്തേ ഇക്കാര്യം പറഞ്ഞിരുന്നുവെങ്കിലും അവരെല്ലാം അത് വിട്ടുകളയാനാണ് ഉപദേശിച്ചിരുന്നതെന്നും വിന്റ പറയുന്നു.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. പേര് പരാമര്‍ശിക്കാതെയാണ് ആദ്യം വിന്റ കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. എന്നാല്‍ പിന്നീട് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് അലോക് നാഥാണ് തന്നെ പീഡിപ്പിച്ചതെന്ന് ഇവര്‍ തുറന്നുപറയുകയായിരുന്നു.
Post Your Comments