ബാഹുബലി എന്ന ചിത്രത്തിലൂടെ ആരാധക പ്രീതി നേടിയ താരമാണ് പ്രഭാസ്. താരത്തിന്റെ പുതിയ റിലീസ് സാഹോയ്ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്. ഉടന്‍ എത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇതുവരെയും ചിത്രത്തിന്റെ റിലീസ് തീയതി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് ആത്മഹത്യ ചെയ്തിരിക്കുകയാണ് ഒരു ആരാധകന്.
കൃഷ്ണ എന്നു പേരുള്ള ആരാധകനാണ് സഹോയുടെ റിലീസ് നീളുന്നതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്. ആത്മഹത്യാകുറിപ്പിലൂടെയാണ് കൃഷ്ണ ഇത് വ്യക്തമാക്കിയത്. സാഹോയുടെ നിര്‍മാതാക്കളായ യുവി ക്രിയേഷന്‍സും സംവിധായകന് സുജീത്തുമാണ് തന്റെ ആത്മഹത്യയ്ക്ക് കാരണക്കാര്‍ എന്നാണ് യുവാവിന്റെ ആരോപണം. സിനിമയെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിടാതെ റിലീസ് നീട്ടിക്കൊണ്ട് പോകുകയാണെന്നും ഇത് തന്നെ കടുത്ത മാനസിക പ്രതിസന്ധിയിലാക്കിയെന്നുമാണ് കത്തില്‍ പറയുന്നത്.
എന്നാല്‍ ഇതിനെതിരെ വലിയ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുകയാണ്. അന്ധമായ താരാരാധനയെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇത് പ്രഭാസിനെ പരിഹസിക്കാന്‍ എഴുതിയതാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇങ്ങനെയുള്ള ആരാധകരെ പ്രോത്സാഹിപ്പിക്കരുതെന്നും ഇവര്‍ സമനില തെറ്റിയവരുണെന്നും സിനിമയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചത്.
Post Your Comments