സിനിമാ ലോകത്ത് വലിയ ചര്‍ച്ചയാകുകയാണ് മീ ടു ക്യാമ്പയിന്റെ ഭാഗമായി നടിമാര്‍ നടത്തിയ വെളിപ്പെടുത്തല്‍. നടന് ഭാവമുണ്ടാകാന് സീനില്‍ ഇല്ലാതിരുന്നിട്ടും തന്നോടു വസ്ത്രം അഴിക്കാൻ സംവിധായകന് ആവശ്യപ്പെട്ടുവെന്ന് നടി തനുശ്രീ വെളിപ്പെടുത്തിയത് വലിയ ചര്‍ച്ചയാകുകയാണ്.
സംവിധായകൻ വിവേക് അഗ്നിഹോത്രിയ്ക്കെതിരെയാണ് തനുശ്രീയുടെ ആരോപണം. 2005ൽ ‘ചോക്ലേറ്റ്’ സിനിമയുടെ സെറ്റിൽ വച്ചായിരുന്നു ഇത്. നടൻ ഇർഫാന്റെ മുഖത്തു ഭാവങ്ങൾ വരുന്നതിന്, സീനിൽ ഇല്ലാതിരുന്നിട്ടും തന്നോടു വസ്ത്രം അഴിക്കാൻ വിവേക് ആവശ്യപ്പെട്ടെന്നായിരുന്നു തനുശ്രീയുടെ പരാതി. എന്നാൽ ഇത് ഇർഫാൻ തന്നെ ഇടപെട്ടു തടഞ്ഞു. നടൻ നാനാ പടേക്കർക്കെതിരെ ആരോപണം ഉന്നയിച്ചതിനു പിന്നാലെയായിരുന്നു തനുശ്രീ ഇക്കാര്യവും ദേശീയമാധ്യമത്തോടു വെളിപ്പെടുത്തിയത്.
2008ൽ ‘ഹോൺ ഒകെ പ്ലീസ്’ എന്ന സിനിമയുടെ ഡാൻസ് റിഹേഴ്സലിനിടെ നാനാ പടേക്കർ മോശമായി ശരീരഭാഗങ്ങളിൽ സ്പർശിച്ചെന്നും മോശംരീതിയിൽ ഇടപെട്ടെന്നും തനുശ്രീ ആരോപിച്ചു. സംവിധായകനോടും നിർമാതാവിനോടും പരാതിപ്പെട്ടപ്പോൾ കള്ളക്കേസുണ്ടാക്കി അവർ തനിക്കെതിരെ പരാതി കൊടുത്തുവെന്നും താരം തുറന്നു പറഞ്ഞു
Post Your Comments